അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത; മുന്നറിയിപ്പുമായി ഒമാൻ സിവിൽ ഏവിയേഷൻ സമിതി

By Web TeamFirst Published May 11, 2021, 5:35 PM IST
Highlights

അറബിക്കടൽ കൂടുതൽ  പ്രക്ഷുബ്‍ധമാവാനും കടലിൽ ശക്തമായ കാറ്റടിക്കാനും മോശം കാലാവസ്ഥ രൂപപ്പെടാനും  സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷന്‍ വിഭാഗത്തിന്റെ അറിയിപ്പിൽ പറയുന്നു.

മസ്‍കത്ത്: വരും ദിവസങ്ങളിൽ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയേറുന്നതായി ഒമാൻ സിവിൽ ഏവിയേഷൻ സമിതി അറിയിച്ചു. ഇതുമൂലം  അടുത്ത 48 മണിക്കൂറിനകം അറബിക്കടൽ കൂടുതൽ  പ്രക്ഷുബ്‍ധമാവാനും കടലിൽ ശക്തമായ കാറ്റടിക്കാനും മോശം കാലാവസ്ഥ രൂപപ്പെടാനും  സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷന്‍ വിഭാഗത്തിന്റെ അറിയിപ്പിൽ പറയുന്നു.

വടക്ക് പടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ന്യുനമർദ്ദം മെയ് 16 ഓടെ ഈ വർഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ്  ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നത്. ചുഴലിക്കാറ്റ്‌ രൂപം കൊള്ളുകയാണെങ്കിൽ മ്യാന്മാർ നൽകിയ 'ടൗട്ടെ' (Taukte) എന്ന പേരായിരിക്കും നല്‍കുക.

click me!