യുഎഇയിൽ വാട്സാപ് കോൾ നിയമവിധേയമോ; ഔദ്യോഗിക മറുപടി ഇങ്ങനെ

Published : Sep 17, 2018, 12:11 PM ISTUpdated : Sep 19, 2018, 09:28 AM IST
യുഎഇയിൽ വാട്സാപ് കോൾ നിയമവിധേയമോ; ഔദ്യോഗിക മറുപടി ഇങ്ങനെ

Synopsis

വൈഫൈ ഉപയോഗിച്ച് വാട്സാപ്പ് കോള്‍ ചെയ്യാന്‍ സാധിച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. അതേസമയം സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവും ഇത്തരം പ്രചരണങ്ങളുടെ ഭാഗമായിരുന്നു

അബുദാബി: സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വലിയ നിയന്ത്രണമുള്ള രാജ്യമാണ് യുഎഇ. വാട്സാപ് കോളുകള്‍ ഇവിടെ നിയമവിധേയമാക്കിയിട്ടില്ല. എന്നാല്‍ വാട്സാപ് കോളുകള്‍ നിയമവിധേയമാക്കിയെന്ന പ്രചരണം  കഴിഞ്ഞ ദിവസം ശക്തമായിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ ഇതിന് വിശ്വാസ്യത ലഭിച്ചതോടെ യുഎഇ ടെലികമ്മ്യൂണിക്കേഷൻസ് റഗുലേറ്ററി അതോറിറ്റി (ടിആർഎ) ഔദ്യോഗിക പ്രതികരണവുമായി രംഗത്തെത്തി.

വാട്സാപ്പ് കോളുകള്‍ നിയമവിധേയമാക്കിയെന്ന പ്രചരണം തെറ്റാണെന്ന് ടിആര്‍എ വ്യക്തമാക്കിയതായി എമിറാത് അൽ യോം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വൈഫൈ ഉപയോഗിച്ച് വാട്സാപ്പ് കോള്‍ ചെയ്യാന്‍ സാധിച്ചെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചരണം. അതേസമയം സോഷ്യല്‍ മീഡിയ ഉപയോഗത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യവും ഇത്തരം പ്രചരണങ്ങളുടെ ഭാഗമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു
ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 5 സ്വകാര്യ നഴ്‌സറികൾ മന്ത്രാലയം കണ്ടെത്തി, കർശന നടപടി ആവശ്യപ്പെട്ട് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം