
ദുബൈ: ദുബൈ സ്പ്രിങ് 3 പ്രദേശത്ത് കാട്ടുപൂച്ചയോട് സാമ്യമുള്ള വന്യജീവിയെ കണ്ടെത്തി. വന്യജീവിയെ പ്രദേശത്ത് കണ്ടെത്തിയതായി ദുബൈ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
റെഡിസന്‍ഷ്യല്‍ ഏരിയയില്‍ ഇറങ്ങിയ വന്യജീവിയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിരുന്നു. സ്പ്രിങ് 3 പ്രദേശത്തിറങ്ങിയ വന്യജീവിയെ കണ്ടെത്താനും പിടികൂടാനും പരിശീലനം ലഭിച്ച പ്രൊഫഷണലുകളെ നിയോഗിച്ചിട്ടുണ്ടെന്ന് ദുബൈ പൊലീസ് ട്വിറ്ററില്‍ അറിയിച്ചു. പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. വന്യമൃഗങ്ങളെ വീടുകളില്‍ വളര്‍ത്തുന്നതും തുറന്നുവിടുന്നതും എമിറേറ്റില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് ആറുമാസം വരെ തടവുശിക്ഷയും പിഴയും ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam