യുഎഇയിലെ മലയാളി പ്രവാസിയായ അഫ്‌സൽ ഇ.എ.യെ വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ് സീസൺ 2 വിജയിയായി പ്രഖ്യാപിച്ചു. ദുബായിലെ ദെയ്‌റയിൽ ബിസിനസ് നടത്തുകയാണ് അഫ്‌സൽ. മേയ് 31 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഫൈനൽ കാണാനുള്ള രണ്ട് ടിക്കറ്റുകളാണ് വിജയിക്ക് ലഭിക്കുക.
കണ്ണൂർ സ്വദേശിയാണ് അഫ്‌സൽ. ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച മത്സരത്തിലൂടെയാണ് അദ്ദേഹം വിജയിയായത്.
മത്സരം കാണാനുള്ള വിമാന ടിക്കറ്റും താമസവും ഉൾപ്പെട്ട എല്ലാ ചെലവുകളോടെയാണ് അഫ്സൽ ഫൈനൽ അനുഭവം ആസ്വദിക്കാൻ എത്തുക. രണ്ടാമത്തെ ടിക്കറ്റ് ഒരു സുഹൃത്തിനാണ് അഫ്സൽ നൽകുന്നത്.
ഐപിഎൽ സീസണിനോടനുബന്ധിച്ച് ആരംഭിച്ച വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ് സീസൺ 2 ക്യാംപെയ്ൻ, ക്രിക്കറ്റ് ആരാധകർക്ക് മത്സരത്തിന്റെ ആവേശത്തോട് കൂടുതൽ അടുക്കാനുള്ള അവസരമാണ് സമ്മാനിച്ചത്. സീസൺ മുഴുവൻ ആരാധകരുടെ ക്രിക്കറ്റ് അറിവും കളിയോടുള്ള ആവേശവും പരീക്ഷിക്കുന്ന ഏഴ് വ്യത്യസ്ത ചലഞ്ചുകളാണ് സംഘടിപ്പിച്ചത്.
ഇന്ത്യയിലും പുറത്തുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഐപിഎൽ ആഘോഷങ്ങൾ കൂടുതൽ ആവേശകരമാക്കുന്നതിനൊപ്പം പങ്കെടുത്തവർക്കായി മറക്കാനാവാത്ത അനുഭവങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബിഗ് ടിക്കറ്റ് ഈ മത്സരം സംഘടിപ്പിച്ചത്.
ആഴ്ചകളോളം നീണ്ട മത്സരങ്ങൾക്കും പങ്കാളിത്തത്തിനും ഒടുവിൽ, ഐപിഎൽ സീസണിൽ നടന്ന ഏഴ് ചലഞ്ചുകളിലായി പങ്കെടുത്തവരിൽ നിന്നാണ് അഫ്‌സൽ ഭാഗ്യശാലിയായ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വേദികളിലൊന്നായ ഐപിഎൽ ഫൈനൽ സ്റ്റേഡിയത്തിൽ നേരിട്ട് കാണാനും അതിന്റെ ആവേശം അനുഭവിക്കാനും ലഭിക്കുന്ന അവസരമാണ് ഈ സമ്മാനം.
വിൻ ബിഗ് വിത്ത് ബിഗ് ടിക്കറ്റ് സീസൺ 2 വീണ്ടും ക്രിക്കറ്റ് ആരാധകരെ കളിയുടെ ആവേശത്തിന്റെ ഹൃദയത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും, ക്രിക്കറ്റ് സ്നേഹത്തെ അവിസ്മരണീയമാക്കുകയും ചെയ്യുമെന്നാണ് ബിഗ് ടിക്കറ്റ് പ്രതീക്ഷിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam