
റിയാദ്: സൗദി അറേബ്യയില്‍ പള്ളിയില്‍ മാലിന്യം വിതറിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അല്‍ഖസീമിലെ അല്‍റസില്‍ മസ്ജിദിലാണ് സുഡാന്‍കാരിയായ യുവതി മാലിന്യങ്ങള്‍ വിതറിയത്. പള്ളിയിലെ വസ്തുവകകള്‍ക്ക് കേടുവരുത്തുകയും ചെയ്തു. പള്ളിയിലെത്തിയ ഒരു വിദേശിയുടെ പണവും മൊബൈല്‍ ഫോണും ഇവര്‍ മോഷ്ടിച്ചതായും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. യുവതിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് വക്താവ് മേജര്‍ ബദര്‍ അല്‍ സുഹൈബാനി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam