
കെയ്റോ: ഈജിപ്തില്‍ മകനെ ശകാരിച്ചതിന് ഭര്‍ത്താവിന്റെ ദേഹത്ത് ഭാര്യ തിളച്ച വെള്ളമൊഴിച്ചു. പൊള്ളലേറ്റ 43കാരനായ ഭര്‍ത്താവിനെ ദകഹ്ലിയയിലെ ഡെല്‍റ്റ ഗവര്‍ണറേറ്റിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ഭാര്യയുടെ ആക്രമണത്തില്‍ ഇയാളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും പൊള്ളലേറ്റിട്ടുണ്ട്. ഏറെ നേരം പുറത്തുപോയി കളിച്ചതിന് മകനെ ശകാരിച്ചതിനെ തുടര്‍ന്ന് 32കാരിയായ ഭാര്യ വീട്ടില്‍ വെച്ച് തന്റെ ദേഹത്ത് ചായ പാത്രത്തില്‍ നിന്നും തിളയ്ക്കുന്ന വെള്ളമൊഴിച്ച് പൊള്ളിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. മെക്കാനിക് ആയി ജോലി ചെയ്യുകയാണ് ഇയാള്‍. തുടര്‍ന്ന് ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ മകനെ ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് യുവതി പറഞ്ഞു. അതേസമയം സംഭവത്തില്‍ ലോക്കല്‍ പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam