ഭര്‍ത്താവിന് കടുത്ത സ്നേഹം; വിവാഹമോചനത്തിന് അപേക്ഷിച്ച് ഭാര്യ

Published : Aug 25, 2019, 10:28 AM IST
ഭര്‍ത്താവിന് കടുത്ത സ്നേഹം; വിവാഹമോചനത്തിന് അപേക്ഷിച്ച് ഭാര്യ

Synopsis

തന്നെ ഇതുവരെ ഭര്‍ത്താവ് ശകാരിച്ചിട്ടില്ലെന്ന് ഭാര്യ കോടതിയില്‍ പറഞ്ഞു. വീട് വൃത്തിയാക്കാന്‍ വരെ ഭര്‍ത്താവ് സഹായിച്ചു. ചിലപ്പോള്‍ വീട്ടിലെ പാചകം വരെ ചെയ്തു. ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ ഇതുവരെ ഒരു വഴക്ക് പോലും ഉണ്ടായിട്ടില്ലെന്നും ഭാര്യ പറഞ്ഞു

ഷാര്‍ജ: ഭര്‍ത്താവ് കൂടുതലായി സ്നേഹിക്കുന്നുവെന്നും അത് താങ്ങാനാവുന്നില്ലെന്നും കാണിച്ച് ഭാര്യ വിവാഹമോചനത്തിന് അപേക്ഷിച്ചു. യുഎഇ സ്വദേശിനിയായ യുവതി ഷാര്‍ജ കോടതിയിലാണ് വിവാഹമോചന അപേക്ഷ നല്‍കിയത്. ഭര്‍ത്താവിന്‍റെ അമിത സ്നേഹം ശ്വാസം മുട്ടിക്കുന്നുവെന്നാണ് യുവതിയുടെ അപേക്ഷയില്‍ പറയുന്നത്.

ഒരു വര്‍ഷമായി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാല്‍, തന്നെ ഇതുവരെ ഭര്‍ത്താവ് ശകാരിച്ചിട്ടില്ലെന്ന് ഭാര്യ കോടതിയില്‍ പറഞ്ഞു. വീട് വൃത്തിയാക്കാന്‍ വരെ ഭര്‍ത്താവ് സഹായിച്ചു. ചിലപ്പോള്‍ വീട്ടിലെ പാചകം വരെ ചെയ്തു. ഒരു വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ ഇതുവരെ ഒരു വഴക്ക് പോലും ഉണ്ടായിട്ടില്ലെന്നും ഭാര്യ പറഞ്ഞതായി ഖലീജ് ടെെസ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു വര്‍ഷമായി ഒരു വഴക്കിന് വേണ്ടി കാത്തിരുന്നു. പക്ഷേ, പ്രണയാതുരനായ തന്‍റെ ഭര്‍ത്താവ് വഴക്കുകള്‍ ഒന്നുമുണ്ടാക്കാതെ തനിക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കി. പരസ്പരം വാദപ്രതിവാദങ്ങള്‍ നടത്താനെല്ലാം താന്‍ ആഗ്രഹിച്ചുവെന്നും ഭാര്യ പറഞ്ഞു. എന്നാല്‍, ഇതുവരെ ഒരു തെറ്റും താന്‍ ചെയ്തിട്ടില്ലെന്ന് ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു.

ഏറ്റവും മികച്ച സ്നേഹമുള്ള പങ്കാളിയാകാനാണ് ആഗ്രഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഭാര്യയോട് വിവാഹമോചന അപേക്ഷ പിന്‍വലിക്കണമെന്ന് ഉപദേശിക്കണമെന്നും കോടതിക്ക് മുന്നില്‍ ഭര്‍ത്താവ് പറഞ്ഞു. എല്ലാം കേട്ട ശേഷം ദമ്പതികളോട് ഒരുമിച്ച് ജീവിക്കാന്‍ തന്നെ നിര്‍ദേശിക്കുകയായിരുന്നു കോടതി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി