സഹോദരിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച സുഹൃത്തിനെ പ്രവാസി കുത്തിക്കൊന്നു; രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റ്

By Web TeamFirst Published Jan 17, 2020, 11:46 PM IST
Highlights

ഒരു ദിവസം തന്റെ സമീപത്തുവന്ന് അവിടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരോട് ഇയാള്‍, തന്റെ സഹോദരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ കാര്യം ഉള്‍പ്പെടെ സംസാരിക്കാന്‍ തുടങ്ങിയതോടെ പ്രതി ഇയാളെ തള്ളിമാറ്റി.

ഷാര്‍ജ: തന്റെ സഹോദരിയുടെ നഗ്ന ചിത്രം പ്രദര്‍ശിപ്പിച്ച സുഹൃത്തിനെ യുഎഇയില്‍ പ്രവാസി കുത്തിക്കൊന്നു. ഷാര്‍ജയിലെ ഒരു ലേബര്‍ ക്യാമ്പില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം രാജ്യം വിടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ടയാളും കേസിലെ പ്രതിയും പാകിസ്ഥാന്‍ പൗരന്മാരായ പ്രവാസികളാണ്.

പാകിസ്ഥാനില്‍ ഒരേ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നവരായിരുന്നു പ്രതിയും കൊല്ലപ്പെട്ട സുഹൃത്തുമെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട വ്യക്തി ഏതാനും വര്‍ഷങ്ങളായി യുഎഇയില്‍ ജോലി ചെയ്ത് വരികയായിരുന്നു. 2017ല്‍ ഇയാള്‍ പ്രതിയുടെ സഹോദരിയുടെ ഒരു നഗ്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പ്രതി അന്ന് പാകിസ്ഥാനിലായിരുന്നു. അവിടെ നിന്ന് സുഹൃത്തിനെ ഫോണ്‍ വിളിക്കുകയും ചിത്രം ഒഴിവാക്കണമെന്ന് പറയുകയും ചെയ്തെങ്കിലും അതിന് തയ്യാറാകാതെ കൂടുതല്‍ ചിത്രങ്ങള്‍ ഫേസ്‍ബുക്കിലൂടെ അയച്ചുകൊടുക്കുകയായിരുന്നു.

ഇതിന് ശേഷം മാസങ്ങള്‍ കഴിഞ്ഞ് പ്രതിക്കും യുഎഇയില്‍ അതേ കമ്പനിയില്‍ തന്നെ ജോലി ലഭിച്ചു. ഇരുവരുടെയും താമസം ഒരേ ലേബര്‍ ക്യാമ്പില്‍ തന്നെയാവുകയും ചെയ്തു. പലതവണ പരസ്‍പരം കണ്ടെങ്കിലും താന്‍ ഒന്നും സംസാരിച്ചിരുന്നില്ലെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഒരു ദിവസം തന്റെ സമീപത്തുവന്ന് അവിടെയുണ്ടായിരുന്ന മറ്റ് രണ്ടുപേരോട് ഇയാള്‍, തന്റെ സഹോദരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കാര്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി. സഹോദരിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ കാര്യം ഉള്‍പ്പെടെ സംസാരിക്കാന്‍ തുടങ്ങിയതോടെ പ്രതി ഇയാളെ തള്ളിമാറ്റി.

എന്നാല്‍ താന്‍ ഇനിയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഇയാള്‍ വെല്ലുവിളിച്ചു. ഇതോടെ അയാളെ വിട്ടശേഷം താന്‍ അടുക്കളയിലേക്ക് പോയെന്നും അവിടെ നിന്ന് കത്തിയുമെടുത്ത് മടങ്ങിവന്ന് അയാളുടെ നെഞ്ചില്‍ കുത്തിയിറക്കുകയുമായിരുന്നുവെന്ന് പ്രതി പറഞ്ഞു. കത്തി ഊരിയെടുത്ത് അവിടെത്തന്നെ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടു.

വിവരം ലഭിച്ച് മൂന്ന് മണിക്കൂറിനകം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്ഥാനിലേക്കുള്ള ഒരു വിമാനത്തില്‍ നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. ചോര പുരണ്ട വസ്ത്രങ്ങള്‍ തന്നെയായിരുന്നു പൊലീസിന്റെ പിടിയിലാവുമ്പോഴും ഇയാള്‍ ധരിച്ചിരുന്നത്. കൊലപാതകത്തിന് പുറമെ മദ്യപിച്ചതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കേസ് ഫെബ്രുവരി 28ലേക്ക് കോടതി മാറ്റിവെച്ചു. 

click me!