മാനുകളെ കടത്തിയ വിദേശി സൗദിയില്‍ അറസ്റ്റില്‍

By Web TeamFirst Published Oct 8, 2021, 7:52 PM IST
Highlights

രണ്ട് ഡസനോളം മാനുകളെയും കാട്ടാടുകളെയും ഒരു ട്രക്കില്‍ കടത്തുന്നതിനിടെയാണ് 30കാരനെ അറസ്റ്റ് ചെയ്തത്.

റിയാദ്: നിയമവിരുദ്ധമായി മാനുകളെ(deer) സ്വന്തമാക്കി വളര്‍ത്തുകയും കള്ളക്കടത്ത്(smuggling) നടത്തുകയും ചെയ്ത യെമന്‍(*Yemen) സ്വദേശി സൗദി അറേബ്യയില്‍(Saudi Arabia) പിടിയില്‍. ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ദായിറില്‍ വെച്ചാണ് യെമന്‍ സ്വദേശി സുരക്ഷ വകുപ്പുകളുടെ പിടിയിലായത്. 

രണ്ട് ഡസനോളം മാനുകളെയും കാട്ടാടുകളെയും ഒരു ട്രക്കില്‍ കടത്തുന്നതിനിടെയാണ് 30കാരനെ അറസ്റ്റ് ചെയ്തത്. വന്യമൃഗങ്ങളെ സ്വകാര്യ വ്യക്തികള്‍ക്ക് വളര്‍ത്താനോ മറ്റൊരിടത്തേക്ക് കടത്തി കൊണ്ട് പോകാനോ അനുമതിയില്ല. ഇത് കുറ്റകരമാണ്. മാനുകളെയും കാട്ടാടുകളെയും പിന്നീട് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പിടിയിലായ യെമന്‍ പൗരനെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്. പരിസ്ഥിതിക്കെതിരായ കയ്യേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ് പ്രവിശ്കളില്‍ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളില്‍ 999,996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് ജിസാന്‍ പൊലീസ് വക്താവ് ആവശ്യപ്പെട്ടു.
 

click me!