
റിയാദ്: സൗദിക്ക് നേരെ ഹൂതികൾ തൊടുത്ത ഡ്രോൺ പ്രതിരോധിച്ച് തകർക്കുന്നതിനിടയിൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹൂതി ഭീകരർ അയച്ച ഡ്രോൺ വ്യോമസേന വിജയകരമായി പ്രതിരോധിച്ച് നശിപ്പിച്ചതിനെത്തുടർന്നാണ് അതിെൻറ അവശിഷ്ടങ്ങൾ ത്വാഇഫ് പ്രവിശ്യയിൽ പതിച്ചതെന്ന് സിവിൽ ഡിഫൻസ് വൃത്തങ്ങൾ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച ഉടൻതന്നെ സിവിൽ ഡിഫൻസ് സേന സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അപകടത്തിൽ യമൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഒരു സൗദി വനിതക്കും ഒരു പാകിസ്താൻ പൗരനുമാണ് പരിക്കേറ്റത്. ഇതിൽ പാകിസ്താനിയുടെ പരിക്ക് ഗുരുതരമാണ്. ഇതിനുപുറമെ പ്രദേശത്തെ നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ സ്വീകരിക്കാറുള്ള എല്ലാ നിയമാനുസൃത നടപടികളും പൂർത്തിയാക്കിയതായി സിവിൽ ഡിഫൻസ് ഔദ്യോഗിക വക്താവ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam