കുളിപ്പിക്കുന്നതിനിടെ വളര്‍ത്തുസിംഹത്തിന്‍റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

Published : Apr 16, 2021, 10:24 PM IST
കുളിപ്പിക്കുന്നതിനിടെ വളര്‍ത്തുസിംഹത്തിന്‍റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

Synopsis

വ്യാഴാഴ്ച വൈകിട്ട് കൂട്ടില്‍ നിന്ന് പുറത്തിറക്കി കുളിപ്പിക്കുന്നതിനിടെ യുവാവിനെ സിംഹം ആക്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

റിയാദ്: സൗദി അറേബ്യയില്‍ വളര്‍ത്തു സിംഹത്തിന്റെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. റിയാദിലെ അല്‍സുലൈ ഡിസ്ട്രിക്ടിലാണ് 25കാരനായ സ്വദേശി സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 

വ്യാഴാഴ്ച വൈകിട്ട് കൂട്ടില്‍ നിന്ന് പുറത്തിറക്കി കുളിപ്പിക്കുന്നതിനിടെ യുവാവിനെ സിംഹം ആക്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നാലു വയസ്സ് പ്രായമുള്ള സിംഹമാണ് ഉടമയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ എത്തി സിംഹത്തെ വെടിവെച്ചു വീഴ്ത്തിയാണ് സൗദി പൗരനെ സിഹംത്തിന്റെ വായില്‍ നിന്ന് വേര്‍പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ യുവാവ് അപ്പോഴേക്കും മരിച്ചു. സൗദിയില്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്നതും ഇറക്കുമതി ചെയ്യുന്നതും നിയമലംഘനമാണ്. നിയമലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ദേശീയ വന്യജീവി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ