
കണ്ണൂരിലെ കലോത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകള്‍ അത് ഗ്രീന്‍ മേളയാണ് എന്നതും, ഒപ്പം ഡിജിറ്റല്‍ ആണെന്നതുമാണെന്ന് സംഘാടകര്‍ പറയുന്നു.
എന്താണ് ഗ്രീന്‍ മേള
ഇത്തവണ കണ്ണൂരില്‍ നടക്കുന്നത് ഗ്രീന്‍ പ്രോട്ടോകോളില്‍ അടിസ്ഥാനമാക്കിയുള്ള കലോത്സവമാണ്. ജില്ല ശുചിത്വ മിഷനും, ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയും ചേര്‍ന്നാണ് കലോത്സവം ഗ്രീന്‍ ആക്കുവാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഹരിത വളണ്ടിയര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരാണ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്ന കാര്യം ശ്രദ്ധിക്കുക. ഇവര്‍ക്ക് പ്രത്യേക യൂണിഫോം തന്നെയുണ്ടാകും. മത്സരവേദികളിലെ പാഴ്വസ്തുക്കള്‍ ഉപേക്ഷിക്കാന്‍ തേങ്ങോലയില്‍ തീര്‍ത്ത വല്ലങ്ങളാണ് സ്ഥാപിക്കുക. ഒപ്പം ഭക്ഷണശാലയിലും മറ്റും ഡിസ്‌പോസിബിള്‍ ആയിട്ടുള്ള പാത്രങ്ങളും കപ്പുകളും പൂര്‍ണ്ണമായും ഉപേക്ഷിക്കും. മത്സരവേദികളില്‍ ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളുടെ കൃത്യമായ നീക്കം ചെയ്യലും ഉറപ്പുവരുത്തും.
ഡിജിറ്റല്‍ മേള
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കറന്‍സിക്ഷാമം പ്രതിസന്ധിയുണ്ടാക്കരുത് എന്ന ലക്ഷ്യത്തോടെയാണ് വിദ്യഭ്യാസ വകുപ്പ്. ബാങ്കിങ്ങ് നിയന്ത്രണം ഉള്ളതിനാല്‍ വിധികര്‍ത്താക്കള്‍ക്കുള്ള പ്രതിഫലം നേരിട്ട് ബാങ്കിങ്ങ് അക്കൗണ്ടിലേക്ക് നല്‍കും. വിജയികള്‍ക്കുള്ള സമ്മാനതുകയും അക്കൗണ്ടിലേക്ക് നല്‍കും. വിദ്യാര്‍ത്ഥികളുടെ പേരില്‍ അക്കൗണ്ട് ഇല്ലെങ്കില്‍ രക്ഷിതാക്കളുടെ പേരിലുള്ള അക്കൗണ്ടിലേക്ക് പണം നല്‍കും.
മൊബൈല്‍ ആപ്പ്
കണ്ണൂര്‍ ജില്ല ഭരണകൂടം കലോത്സവത്തിനായി പ്രത്യേക മൊബൈല്‍ ആപ്പ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. school kalolsavam 2017 എന്ന പേരിലുള്ള ആപ്പ് പ്ലേസ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോ!ഡ് ചെയ്യാം. വേദികളുടെ വിവരങ്ങള്‍, കലോത്സവ ഷെഡ്യൂള്‍, താമസ സൗകര്യം, വാഹനപാര്‍ക്കിംഗ്, ഫോണ്‍ നമ്പറുകള്‍ എന്നിവയ്ക്ക് ഒപ്പം കലോത്സവ ചിത്രങ്ങളും ഈ ആപ്പില്‍ ലഭിക്കും.