സ്വര്‍ണ്ണക്കപ്പിനായി കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

Published : Jan 20, 2017, 08:40 AM ISTUpdated : Oct 04, 2018, 07:00 PM IST
സ്വര്‍ണ്ണക്കപ്പിനായി കോഴിക്കോടും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

Synopsis

കണ്ണൂര്‍: കണ്ണൂരില്‍ സ്വര്‍ണ്ണക്കപ്പിനായി പാലക്കാടും കോഴിക്കോടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പാലക്കാടന്‍ കാറ്റ് ആഞ്ഞു വീശി തുടങ്ങിയ മേള മൂന്നാം നാള്‍ മുതലാണ് കോഴിക്കോടന്‍ പോര് തുടങ്ങിയത്. പിന്നെ രണ്ട് ജില്ലകളും ഒപ്പത്തിനൊപ്പം, ഇഞ്ചൊടിഞ്ച് പോരാട്ടം. അഞ്ചാംദിനത്തിലും ഒന്നാം സ്ഥാനത്തിനായി കടുത്ത പോരാട്ടം തന്നെയാണ് നടക്കുന്നത്.

ഏറ്റവും ഒടുവിലെ പോയന്റ് നിലയനുസരിച്ച് കോഴിക്കോട് രണ്ട് പോയിന്റ് ലീഡുമായി ഒന്നാം സ്ഥാനത്തെത്തി. 633 പോയന്റാണ് ഇപ്പോള്‍ കോഴിക്കോടിനുള്ളത്. അഞ്ചു നാള്‍ ഒന്നാം സ്ഥാനം കാത്ത പാലക്കാട് 633 പോയന്റുമായി കോഴിക്കോടിന് രണ്ട് പോയന്റ് പുറകിലാണ് ഇപ്പോള്‍. കരുത്തറിയിച്ച് 622 പോയന്റുള്ള കണ്ണൂര്‍ മൂന്നാം സ്ഥാനത്തുണ്ട്.

കണ്ണൂരില്‍ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോള്‍ 2015ലെ പോലെ പാലക്കാടും കോഴിക്കോടും കപ്പ് പങ്കിടുമോ എന്നാണ് കലാകേരളം ഉറ്റുനോക്കുന്നത്.  സ്വര്‍ണക്കപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ ജനപ്രീയ ഇനങ്ങള്‍ അരങ്ങില്‍ നിറഞ്ഞു. വേദി രണ്ട് ചന്ദ്രഗിരിയിലെ പരിചമുട്ടുകളിയും നാടോടി നൃത്തവും മോണോ ആക്ടും കൂടിയാട്ടവും എല്ലാം ജനമേറ്റെടുത്തു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു