വിധിനിര്‍ണയത്തില്‍ സ്വാധീനം; അധ്യാപകനെതിരെ ത്വരിത പരിശോധന

Published : Jan 20, 2017, 09:43 PM ISTUpdated : Oct 05, 2018, 12:56 AM IST
വിധിനിര്‍ണയത്തില്‍ സ്വാധീനം; അധ്യാപകനെതിരെ ത്വരിത പരിശോധന

Synopsis

കണ്ണൂര്‍: കലോത്സവ വിധിനിർണയത്തിൽ സ്വാധീനം ചെലുത്തിയെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെതിരെ വിജിലന്‍സ് ത്വരിത പരിശോധന നടത്തും. കോഴിക്കോട് ജില്ലയിൽ നിന്നുള്ള നൃത്ത അധ്യാപകനെതിരെയാണ് അന്വേഷണം. പരാതി ശരിവെക്കുന്ന പ്രാഥമിക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. 

കുച്ചുപ്പുടി മത്സരാർത്ഥിയുടെ പരാതിയിലാണ് വിജിലൻസ് നടപടി . ഹയർ സെക്കന്ററി വിഭാഗം പെൺകുട്ടികളുടെ  കുച്ചിപ്പുടി മത്സരിത്തില്‍ പങ്കെടുത്ത ആലപ്പുഴയിൽ നിന്നുള്ള മത്സരാർത്ഥി പരാതി നൽകിയത്.  ഒന്നിലധികം ടീമുകളെ പരിശീലിപ്പിക്കുന്ന ഇയാൾ കുച്ചുപ്പുഡി മത്സരം വിധികർത്താക്കളെ സ്വീധിനിക്കാൻ ശ്രമിച്ചെന്നാണ് പരാതി.    ത്വരിത പരിശോധനയിൽ കുറ്റം തെളിഞ്ഞാൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കും.    വിധികർത്താക്കൾ സ്വാധീനത്തിന് വിധേയരായോ എന്നതും പരിശോധിക്കുന്നുണ്ട്.  കലോത്സവത്തിൽ വിജിലൻസ് നിരീക്ഷണം ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പരാതിയാണിത്.

 

PREV
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു