തട്ടമിടുന്ന നങ്ങ്യാരമ്മ, കലയ്‍ക്ക് മതമില്ലെന്നും ജുവാന!

By Web DeskFirst Published Jan 22, 2017, 9:59 AM IST
Highlights

ഖുറാനും രാമായണവും ഒരു പോലെ മന:പാഠമാക്കിയ ഒരു പന്ത്രണ്ടാം ക്ലാസുകാരിയെ കണ്ണൂരില്‍ കണ്ടു. മതങ്ങളെ എല്ലാം ഒരു പോലെ സ്നേഹിക്കുന്ന സൗദയുടെയും ഷാജഹാന്‍റെയും മകള്‍  ജുവാനയുടെ നൃത്തച്ചുവടുകളില്‍ ഒരല്‍പ്പം കൗതുകമുണ്ട്.

വേദിയില്‍ കംസചരിതം അവതരിപ്പിക്കുകയാണവള്‍. തട്ടമിട്ട നങ്ങ്യാരമ്മ ജുവാന. മഥുരയിലെ കഥ കണ്ണുകളിലൂടെ, കൈവിരലുകളിലൂടെ പറഞ്ഞവള്‍ അതിരുകള്‍  മായ്‌ക്കുകയാണ്. കലയ്‌ക്ക് മതമില്ലെന്നും മതിലില്ലെന്നും ഒന്നുകൂടിയാവര്‍ത്തിച്ച്.


മൂന്നാം വയസ്സില്‍ വെറുമൊരു കൗതുകത്തിനാണ് ഷാജഹാന്‍ മകളെ നൃത്തം പഠിപ്പിക്കാന്‍ തുടങ്ങിയത്. ക്ഷേത്രകലയെന്ന് അറിയപ്പെടുന്ന നങ്യാര്‍ക്കൂത്ത് പഠിക്കണമെന്ന് ജുവാനയ്‌ക്ക് മോഹം തോന്നിയപ്പോള്‍ ഉപ്പയും ഉമ്മയും  മറുത്തൊന്നും പറഞ്ഞില്ല.

കൊല്ലൂര്‍ മൂകാംബികയിലടക്കം കൂത്തവതരിപ്പിക്കണം.. വേദികള്‍ പലത് കീഴടക്കണം.. വീണ്ടും പഠിക്കണം.. അതിരുകളില്ലാതെ ജുവാന ആഗ്രഹിക്കുകയാണ്.

click me!