നന്ദി കണ്ണൂരേ..നന്ദി.. പറയുന്നത് നാടകപ്രേമികള്‍

Published : Jan 21, 2017, 04:26 AM ISTUpdated : Oct 05, 2018, 12:18 AM IST
നന്ദി കണ്ണൂരേ..നന്ദി.. പറയുന്നത് നാടകപ്രേമികള്‍

Synopsis

ചാനലുകളാകട്ടെ പത്രങ്ങളാകട്ടെ, ബുധനാഴ്ച രാവിലെ വാര്‍ത്തകള്‍ പ്ലാന്‍ ചെയ്യുന്ന മീറ്റിംഗുകളില്‍ പ്രധാന ഐറ്റം നാടക വേദിയായിരുന്നു. പതിവുപോലെ അവിടെ വല്ലതും നടക്കും എന്നതായിരുന്നു പ്രതീക്ഷ. കേരളത്തിലെ പല ജില്ലകളിലും കലോത്സവം നടന്നിട്ടുണ്ട്, നാടക മത്സരങ്ങളും നടന്നിട്ടുണ്ട്. അവിടെല്ലാം ചെറിയ വഴക്ക് എങ്കിലും ഉണ്ടാകുന്നതാണ് പതിവ്. അതാണ് ഒരു തയ്യാറെടുപ്പിന് മാധ്യമങ്ങളെ പ്രേരിപ്പിച്ചത്.

എന്നാല്‍ കണ്ണൂരിലെ നാടകമത്സരം കാണുവാന്‍ തിരുവനന്തപുരത്ത് നിന്ന് എത്തിയ നാടകപ്രേമി കണ്ണൂരാനോട് പറഞ്ഞത് ഇങ്ങനെയാണ്. നന്ദി..കണ്ണൂരേ നന്ദി. അടിയും ബഹളവും ശബ്ദസംവിധാനത്തിലെ പ്രശ്നങ്ങളും ഇല്ലാതെ നാടക മത്സരം പൂര്‍ത്തിയാകുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന്ടിയാന്‍ പറയുന്നു.

പിന്നെ എടുത്തുപറയേണ്ടത് സദസ് തന്നെയാണ്. നാടക മത്സരത്തിന് സ്ഥിരമായി കാണികളാകുന്ന ഒരു വിഭാഗമുണ്ട്. അവര്‍ ഇത്തവണയും ഉണ്ടായിരുന്നു.. പക്ഷേ അതിനും അപ്പുറം സാധാരണക്കാരായ ഒരു പാടുപേര്‍, നാടക മത്സരം നടന്ന സെന്‍റ്മൈക്കിള്‍സിലെ വേദിയെ സന്പന്നമാക്കി. നല്ല നാടകങ്ങള്‍ക്ക് കയ്യടികിട്ടി.. ഒപ്പം കൂവി ഇരുത്തേണ്ടവയെ കൂവി ഇരുത്തി.

എന്ത് പറഞ്ഞാലും നാടകബോധം ഉള്ളവരെ പണിയേല്‍പ്പിച്ചുവെന്ന് സംഘാടക സമിതിക്ക് ആശ്വസിക്കാം. ഇത്തരത്തില്‍ എല്ലാം പണിയറിയുന്നവരുടെ കയ്യില്‍ എത്തിയാല്‍ കാര്യം വെടിപ്പാകും എന്നതില്‍ സംശയമൊന്നും വേണ്ട. ഉദാഹരണം ഇതാ നാടക വേദി.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു