ചിലങ്ക ശബ്‍ദങ്ങള്‍ക്ക് കാതോര്‍ത്ത് ആ വലിയ ഗുരുനാഥന്‍

Published : Jan 15, 2017, 05:44 AM ISTUpdated : Oct 05, 2018, 04:03 AM IST
ചിലങ്ക ശബ്‍ദങ്ങള്‍ക്ക് കാതോര്‍ത്ത് ആ വലിയ ഗുരുനാഥന്‍

Synopsis

രണ്ട് വർഷം കലാതിലകപ്പട്ടം സ്വന്തമാക്കിയ മഞ്ജുവാര്യർ, കലാപ്രതിഭയായ വിനീത് കുമാർ, വിപിൻ ദാസ്, അനുപമ കൃഷ്ണൻ-  ഇങ്ങനെ കലോത്സവ വേദിയും സിനിമ തിരിശീലയും ഒക്കെ കീഴടക്കിയ നിരവധി പേരുടെ ഗുരുനാഥനാണ് പയ്യന്നൂരിലെ എന്‍ വി കൃഷ്ണന്‍ മാഷ്. കേരള സ്കൂള്‍ കലോത്സവത്തിലെ പ്രതിഭകളുടെ നൃത്താദ്ധ്യാപകനായ കൃഷ്ണന്‍ മാഷ് തുടര്‍ച്ചയായ ഇരുപത്തിയെട്ടാം കലോത്സവത്തിലും കുട്ടികളെ അരങ്ങിലേക്ക് എത്തിക്കുകയാണ്.

നൃത്താധ്യാപനരംഗത്ത് മൂന്ന് പതിറ്റാണ്ടായി സജീവമാണ് എന്‍ വി കൃഷ്ണന്‍ മാഷ്. കലാപ്രതിഭ, തിലകം കിരീടങ്ങള്‍ ഇല്ലാതായതിനെക്കുറിച്ച് ചോദിച്ചാല്‍ ഇന്നും ഈ ഗുരുനാഥന് മറുപടി പറയാനുണ്ട്. മത്സരത്തിന്‍റെ പകിട്ട് കുറയ്ക്കുന്നില്ല പക്ഷെ കുട്ടികള്‍ക്ക് ലഭിച്ചിരുന്ന കൃത്യമായ പ്രോത്സാഹനം നഷ്ടപ്പെടുന്നുവെന്ന് ഈ ഗുരുനാഥന്‍ പറയുന്നു.

ഭരതനാട്യത്തിലും,കഥകളിയിലും,ഓട്ടൻതുളളലിലുമായി ഇത്തവണ കണ്ണൂരിൽ കൃഷ്ണൻ മാസ്റ്ററുടെ നാല് കുട്ടികൾ വേദിയിലെത്തും.

PREV
HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കവിതയിലൂടെ ഫേസ്ബുക്കിനെ ഞെട്ടിച്ച ദ്രുപതിന് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
'ഒറ്റവെട്ടിനു തിരകള്‍ നീങ്ങിയ കടലും‍'; ദ്രുപതും കവിതയും പറയുന്നു