വേറിട്ട ആശയമുണ്ടോ ; സ്റ്റാര്‍ട്ടപ്പുകളുടെ വിജയം ഉറപ്പിക്കാം

By Web TeamFirst Published Jun 25, 2020, 12:12 PM IST
Highlights

സംസ്ഥാനത്തെ നിരവധി ഗവേഷണ വികസന സ്ഥാപനങ്ങളില്‍ നിന്നും സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് നൂതന ഉല്‍പ്പന്നങ്ങളുടെ സാങ്കേതികവിദ്യകള്‍ കരസ്ഥമാക്കാം

സ്റ്റാർട്ടപ്പുകളുടെ പുതിയ ലോകമാണ് നമ്മുടെ മുമ്പിലുള്ളത്. പുത്തൻ ആശയവുമായി എത്തുന്നവർക്ക് നിരവധി അവസരങ്ങളാണ് ഉള്ളത്. നൂതനമായൊരു ഉല്‍പ്പന്നമോ സേവനമോ വികസിപ്പിക്കുന്നതിനുള്ള ഒരു സ്റ്റാര്‍ട്ടപ്പിന്റെ ആശയം വളരെയേറെ പ്രധാനമാണ്. നല്ല ആശയമാണ് സ്റ്റാര്‍ട്ടപ്പിന്റെ വിജയത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ ഘടകം. സ്വന്തമായി ആശയം കണ്ടെത്താനാകാത്ത സംരംഭകര്‍ക്ക് വിവിധ സ്ഥാപനങ്ങളില്‍ നിന്നും നൂതനാശയങ്ങള്‍ സ്വീകരിക്കാനുള്ള അവസരമുണ്ട്. കൂടാതെ പേറ്റന്റനേടിയ സാങ്കേതികവിദ്യകളും അവര്‍ക്ക് വാങ്ങാനാകും. 

ഉല്‍പ്പന്നത്തിന്റെയും സേവനത്തിന്റെയും വിപണി സ്വീകാര്യത, ലക്ഷ്യമിടുന്ന ടാര്‍ജറ്റ് ഗ്രൂപ്പ്, ഉല്‍പ്പന്നം വാങ്ങാനുള്ള അവരുടെ ശേഷി തുടങ്ങിയ കാര്യങ്ങളും കണക്കിലെടുത്ത ശേഷം മാത്രമേ ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സാങ്കേതികവിദ്യയുടെ വികസനത്തിലേക്ക് സ്റ്റാര്‍ട്ടപ് സംരംഭകര്‍ കടക്കാവൂ.  സംസ്ഥാനത്തെ നിരവധി ഗവേഷണ വികസന സ്ഥാപനങ്ങളില്‍ നിന്നും സ്റ്റാര്‍ട്ടപ് സംരംഭകര്‍ക്ക് നൂതന ഉല്‍പ്പന്നങ്ങളുടെ സാങ്കേതികവിദ്യകള്‍ കരസ്ഥമാക്കാം. സാങ്കേതികവിദ്യ മാത്രമല്ല അവിടെയുള്ള ഇന്‍കുബേറ്ററുകള്‍ മുഖേന ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ടെസ്റ്റ് മാര്‍ക്കറ്റിംഗ് നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ വരെ മിക്ക സ്ഥാപനങ്ങളും നല്‍കുന്നുണ്ട്. ചെറുകിട ഇടത്തരം വ്യവസായങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലും ഇന്നവേഷന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്റിഫ്ക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (DSIR)  പ്രിസം സ്‌ക്കീം എന്ന  പദ്ധതി ആവിഷ്‌ക്കരിച്ചിരിച്ചിട്ടുണ്ട്.  ഐ.റ്റി ഇതര മേഖലകളില്‍ സ്‌കീം പ്രകാരം ഒരു ആശയം പ്രായോഗിക തലത്തിലെത്തിക്കുന്നതു വരെ 72 ലക്ഷം രൂപയുടെ പിന്തുണ ലഭിക്കും.

click me!