വൺ മിനിറ്റ് സ്റ്റോറിയുമായി സംരഭകൻ വിപിൻ വേണു; വീഡിയോ വൈറൽ

Published : Jan 19, 2021, 01:07 PM IST
വൺ മിനിറ്റ് സ്റ്റോറിയുമായി സംരഭകൻ വിപിൻ വേണു; വീഡിയോ വൈറൽ

Synopsis

ബിസിനസുകൾ ശക്തിപ്പെടുത്തുന്നതിനുള്ള സേവന അധിഷ്ഠിത സംരംഭമായ ആഡ്‌സെക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സിഇഒയും ഡയറക്ടറുമാണ് വിപിൻ

ഒരു മിനിറ്റ് വീഡിയോ കൊണ്ട് സമകാലിക വിഷയങ്ങൾ വിത്യസ്ത രീതിയിൽ അവതരിപ്പിച്ച് ശ്രദ്ധേയനാവുകയാണ് സംരഭകനായ ചാലക്കുടി സ്വദേശി വിപിൻ വേണു. വൺ മിനിറ്റ് സ്റ്റോറി എന്ന പേരിൽ  വിപിൻ അവതരിപ്പിക്കുന്ന വീഡിയോ സ്റ്റോറികൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമകാലിക വിഷയങ്ങളും ഒന്നു ഇല്ലായിമയിൽ വളർന്ന് വന്ന മഹാൻമാരുടെയും കഥയാണ് വൺ മിനിറ്റ് സ്റ്റോറിയിലൂടെ വിപിൻ അവതരിപ്പിക്കുന്നത്.

വെല്ലുവിളികളെ അതിജീവിക്കാനായി പരിശ്രമിച്ചവരുടെ കഥകളും, ജീവിത വിജയത്തെ പറ്റിയെല്ലാം വൺ മിനിറ്റ് സ്റ്റോറിയിലൂടെ വിപിൻ കാട്ടിത്തരുന്നുണ്ട്. തനതായ അവതരണ ശൈലിയും വിഷയത്തിലെ പുതുമയുമാണ് വിപിന്റെ  വീഡിയോ സ്റ്റോറികളെ വിത്യസ്തമാക്കുന്നത്. ബിസിനസുകൾ ശക്തിപ്പെടുത്തുന്നതിനുള്ള സേവന അധിഷ്ഠിത സംരംഭമായ ആഡ്‌സെക്ക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സിഇഒയും ഡയറക്ടറുമാണ് വിപിൻ. കേരള സർക്കാർ ഉൾപ്പെടെയുള്ള ക്ലയന്റുകളുമായി പ്രവർത്തിച്ച വിപിൻ ആഗോളതലത്തിൽ തന്റെ ബിസിനസ്സ് വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്.  

PREV
click me!

Recommended Stories

എങ്ങനെയാകണം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്? സാധ്യതകള്‍ എന്തെല്ലാം ?
ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അവതരിപ്പിക്കുന്നു 'ഇക്കണോമിക് ഫോറം'