ഹോളിവുഡ് ചലച്ചിത്ര താരം വില്ല്യം ഡെഫോ കൊച്ചിയില്‍

Published : Aug 22, 2019, 08:54 PM ISTUpdated : Aug 22, 2019, 09:04 PM IST
ഹോളിവുഡ് ചലച്ചിത്ര താരം വില്ല്യം ഡെഫോ കൊച്ചിയില്‍

Synopsis

അതേ സമയം വില്ല്യം ഡെഫോയുടെ കേരള കണക്ഷനും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കി. 1988 ല്‍ ഇറങ്ങിയ ചലച്ചിത്രം ദ ലാസ്റ്റ് ടെംപ്റ്റെഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ യേശുവായി അഭിനയിച്ച വ്യക്തിയാണ് ഡെഫോ. 

ഫോര്‍ട്ട് കൊച്ചി: ഹോളിവുഡ് ചലച്ചിത്ര താരം വില്ല്യം ഡെഫോ കൊച്ചിയില്‍. സ്വകാര്യ സന്ദര്‍ശനത്തിന് വന്ന വിഖ്യാത നടനെ എന്നാല്‍ നാട്ടുകാര്‍ വലുതായി തിരിച്ചറിഞ്ഞില്ലെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. തന്‍റെ സ്വകാര്യ സന്ദര്‍ശനത്തിന് ഒരു വിധ പ്രചാരണവും നല്‍കാതിരുന്ന താരം. ഫോര്‍ട്ട് കൊച്ചിയിലൂടെ ഒരു സാധാരണ ടൂറിസ്റ്റിനെപ്പോലെ സന്ദര്‍ശനം നടത്തി. എന്നാല്‍ വില്യം ഡെഫോയെ തിരിച്ചറിഞ്ഞ ചിലര്‍ ഫേസ്ബുക്കിലും മറ്റും ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് താരത്തിന്‍റെ സന്ദര്‍ശനം പുറംലോകം അറിഞ്ഞത്.

അതേ സമയം വില്ല്യം ഡെഫോയുടെ കേരള കണക്ഷനും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കി. 1988 ല്‍ ഇറങ്ങിയ ചലച്ചിത്രം ദ ലാസ്റ്റ് ടെംപ്റ്റെഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ യേശുവായി അഭിനയിച്ച വ്യക്തിയാണ് ഡെഫോ. എന്നാല്‍ ഈ ചലച്ചിത്രം അധികരിച്ച് കേരളത്തില്‍ അവതരിപ്പിച്ച ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് എന്ന നാടകം കേരളത്തില്‍ ഹൈക്കോടതി നിരോധിക്കുകയാണ് ഉണ്ടായത്. പിഎം ആന്‍റണി എഴുതിയ നാടകം അന്ന് കളിച്ചത് ആലപ്പുഴയുള്ള സൂര്യകാന്തി തീയറ്ററായിരുന്നു. സാമുദായിക ഐക്യത്തിന് എതിരാണ് എന്ന് പറഞ്ഞാണ് അന്ന് ഹൈക്കോടതി ഇതിന് അജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

നിരവധി അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ നേടിയിട്ടുള്ള ഡഫോ. 2002 ല്‍ ഇറങ്ങിയ സ്പൈഡര്‍മാന്‍ സിനിമയിലെ വില്ലന്‍ വേഷത്തിലൂടെയാണ് ഇന്ത്യയിലും മറ്റും ശ്രദ്ധേയനായത്. വന്‍ ഹിറ്റുകളായ ഹോളിവുഡ് പടങ്ങളുടെ ഭാഗമായ ഡഫോ. കഴിഞ്ഞ വര്‍ഷം വന്‍ ഹിറ്റായ അക്വാമാനില്‍ അടക്കം പ്രധാന റോള്‍ ചെയ്തിട്ടുണ്ട്.

PREV
click me!

Recommended Stories

'ഉറങ്ങുമ്പോൾ കാലിനു മുകളില്‍ കയറി നില്‍ക്കും, കഞ്ഞിക്കലത്തില്‍ മൂത്രം ഒഴിക്കും'; അച്ഛന്‍റെ ക്രൂരമായ ഉപദ്രവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ഗ്ലാമി ഗംഗ
മെയ്ഡ് ഇന്‍ മോളിവുഡ്! ഇന്ത്യന്‍ ബിഗ് സ്ക്രീന്‍ ഭരിക്കാന്‍ ഒരുങ്ങുന്ന മലയാള സിനിമ