'തൈമൂര്‍ സിനിമയിലേക്ക് വരണമെന്നില്ല, എന്‍റെ ആഗ്രഹം ഇതാണ്'; വെളിപ്പെടുത്തി കരീന കപൂര്‍

Published : Aug 07, 2019, 05:03 PM IST
'തൈമൂര്‍ സിനിമയിലേക്ക് വരണമെന്നില്ല, എന്‍റെ ആഗ്രഹം ഇതാണ്'; വെളിപ്പെടുത്തി കരീന കപൂര്‍

Synopsis

മൂന്നുവയസ്സുകാരനായ തൈമൂര്‍ അലി ഖാനെ കുറിച്ച് അമ്മ കരീന കപൂറിന് വ്യക്തമായ പദ്ധതികളുണ്ട്. 

മുംബൈ: സെയ്ഫ് അലി ഖാന്‍ - കരീന കപൂര്‍ ദമ്പതികളുടെ മകന്‍ തൈമൂര്‍ അലി ഖാന് ആരാധകര്‍ ഏറെയാണ്. കുഞ്ഞു തൈമൂറിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകരും പാപ്പരാസികളും. താരദമ്പതികളുടെ മകനായതില്‍ തന്നെ സ്വാഭാവികമായും തൈമൂര്‍ തന്‍റെ കരിയര്‍ സിനിമയില്‍ കണ്ടെത്തുമെന്നാണ് പൊതുധാരണ. എന്നാല്‍ മൂന്നുവയസ്സുകാരനായ തൈമൂര്‍ അലി ഖാനെ കുറിച്ച് അമ്മ കരീന കപൂറിന് വ്യക്തമായ പദ്ധതികളുണ്ട്. 

മകന്‍ വലുതാകുമ്പോള്‍ ക്രിക്കറ്റ് തന്‍റെ കരിയറായി സ്വീകരിക്കണമെന്നാണ് കരീനയുടെ ആഗ്രഹം. തൈമൂറിനെ മുത്തശ്ശന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെപ്പോലെ നല്ല ഒരു ക്രിക്കറ്റര്‍ ആക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു ഹിന്ദി റിയാലിറ്റി ഷോയിലാണ് കരീന തുറന്നുപറഞ്ഞത്. സെയഫ് അലി ഖാന്‍റെ പിതാവായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റന്‍മാരിലൊരാളായാണ് അറിയപ്പെടുന്നത്. 

അടുത്തിടെ നടന്ന ക്രിക്കറ്റ് ലോകകപ്പിനിടെ ഇന്ത്യന്‍ ടീമിന്‍റെ ജേഴ്സി അണിഞ്ഞ തൈമൂറിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സെയ്ഫ് അലി ഖാന്‍റെ പുതിയ സിനിമയുടെ ഷൂട്ടിങിനായി കരീനയോടൊപ്പം ലണ്ടനിലാണ് തൈമൂര്‍ ഇപ്പോള്‍. 

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്