ഞങ്ങൾക്കുമറിയാം ബോട്ടില്‍ ക്യാപ് ചലഞ്ച്, കുപ്പിയടപ്പ് തെറിപ്പിപ്പ് മലയാളി താരങ്ങൾ

Published : Jul 06, 2019, 05:20 PM ISTUpdated : Jul 06, 2019, 05:29 PM IST
ഞങ്ങൾക്കുമറിയാം ബോട്ടില്‍ ക്യാപ് ചലഞ്ച്, കുപ്പിയടപ്പ് തെറിപ്പിപ്പ് മലയാളി താരങ്ങൾ

Synopsis

കുപ്പിയടപ്പ് തെറിപ്പിപ്പ്  മലയാളി താരങ്ങൾ, സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി  ബോട്ടില്‍ ക്യാപ് ചലഞ്ച്

സിനിമാ താരങ്ങൾക്കിടയില്‍ ഇപ്പോൾ ചര്‍ച്ച ബോട്ടില്‍ ക്യാപ് ചലഞ്ചാണ്. കുപ്പി പൊട്ടാതെ, കറങ്ങിത്തിരിഞ്ഞ് കാലുകൊണ്ട് കുപ്പിയടപ്പ് തെറിപ്പിക്കുന്നതാണ് ചലഞ്ച്. ബോളിവുഡ് താരങ്ങൾ തുടങ്ങിവെച്ച ചലഞ്ചിന്‍റെ പിന്നാലെയാണ് നമ്മുടെ മലയാളി താരങ്ങൾ. നീരജ് മാധവ്, ഉണ്ണി മുകുന്ദൻ, ശരത് അപ്പാനി, വിനയ് ഫോര്‍ട്ട് അടക്കമുള്ള താരങ്ങൾ മത്സരിച്ച് കുപ്പി അടപ്പ് തെറിപ്പിക്കുകയാണ്. കാണുന്ന പോലെ അത്ര എളുപ്പപണിയല്ല എന്ന മുഖവരയോടെയായിരുന്നു നീരജ് മാധവ് വീഡിയോ പങ്കുവച്ചത്. ഒപ്പം മലയാളത്തിന്‍റെ മസിലളിയൻ എന്ന് ആരാധകര്‍ വിളിക്കുന്ന ഉണ്ണി മുകുന്ദനെ ചലഞ്ചിലേക്ക് ക്ഷണിക്കുകയും ചെയ്‍തു.

സൂപ്പര്‍ കൂൾ പരിപാടിയെന്ന് പറഞ്ഞാണ്  ഉണ്ണി മുകുന്ദൻ നീരജിന്‍റെ ചലഞ്ച് ഏറ്റെടുത്തത്. താരത്തിന്‍റെ ചലഞ്ച് വീഡിയോ കണ്ട ആരാധകരും  മികച്ച പ്രതികരണമാണ്  നല്‍കിയത്.

 

ഫ്ലാസ്‍കിന്‍റെ അടപ്പ്  തെറിപ്പിച്ചായിരുന്നു വിനയ് ഫോര്‍ട്ട് ബോട്ടില്‍ ക്യാപ് ചലഞ്ച് ആഘോഷമാക്കിയത്.

എല്ലാവരും കുപ്പി അടപ്പ് തെറിപ്പിക്കുന്നു, എന്നാല്‍ ഞാൻ കുപ്പി തന്നെ തെറിപ്പിക്കും എന്ന രീതിയിലായിരുന്നു ശരത് അപ്പാനിയുടെ തകര്‍പ്പൻ പ്രകടനം. അവിടെയും തീര്‍ന്നില്ല; ആക്ഷൻ പറഞ്ഞാല്‍ ഞാൻ വെളിച്ചപ്പാടാ എന്നായിരുന്നു വീഡിയോയിക്ക് താഴെ താരം അടിക്കുറിപ്പിട്ടത്.

ഇതെല്ലാം ശരീരം അനങ്ങി ചെയ്യുന്ന ചലഞ്ച്, ഇതിനപ്പുറം ചാടികടന്നവനാണ് ഈ അജു വര്‍ഗീസ് എന്ന രീതിയിലായിരുന്നു താരത്തിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റ്. ചലഞ്ചിനായി തയ്യാറെടുക്കുന്ന കുഞ്ഞുമോൻ എന്ന കുറിപ്പോടെ പുഷ് അപ്പ് എടുക്കുന്ന  ഫോട്ടോയായാണ്  താരം  പങ്ക് വച്ചത്. ഏതായാലും സിനിമാ ലോകത്തെ ബോട്ടില്‍ ക്യാപ് ചലഞ്ചിന് നിരവധി ആരാധകരാണുള്ളത്.

 

PREV
click me!

Recommended Stories

ഡിസംബറിന്റെ നഗരം, ഓര്‍മ്മകളുടെ കാര്‍ണിവല്‍
ഭൂമിയിലെ എന്റെ മികച്ച നേരങ്ങള്‍