വഴിയോര കച്ചവടത്തില്‍ നിന്ന് മോഡലായി അതിഥി തൊഴിലാളി; മേക്കോവർ ഫോട്ടോഷൂട്ടുമായി മഹാദേവൻ തമ്പി

Published : Dec 14, 2020, 10:28 AM ISTUpdated : Dec 14, 2020, 10:46 AM IST
വഴിയോര കച്ചവടത്തില്‍ നിന്ന് മോഡലായി അതിഥി തൊഴിലാളി; മേക്കോവർ ഫോട്ടോഷൂട്ടുമായി മഹാദേവൻ തമ്പി

Synopsis

വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവൻ തമ്പി പറയുന്നു.

വ്യത്യസ്‍തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. പ്രണയത്തിന്റെ കല്‍പ്പിത സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതി കൊണ്ടുള്ള ഫോട്ടോഷൂട്ട് അടക്കം നിരവധി വേറിട്ട പ്രമേയങ്ങളാണ് പലപ്പോഴും തന്റെ  ഫോട്ടോ ഷൂട്ടുകളിലൂടെ മഹാദേവൻ തമ്പി പറയാറുള്ളത്. ഈ തവണയും ആ പതിവ് തെറ്റിച്ചില്ലാ. അതിഥി തൊഴിലാളിയായ യുവതിയെ തന്റെ മോഡലാക്കിയാണ് പുതിയ ഫോട്ടോ ഷൂട്ട് മഹാദേവൻ തമ്പി ഒരിക്കിയിരിക്കുന്നത്. കണ്ടുശീലിച്ച മോഡലുകൾക്ക് പകരമായി വഴിയോരക്കച്ചവടക്കാരിൽ നിന്ന് തിരഞ്ഞെടുത്ത ആസ്മാന്‍ എന്ന പെൺകുട്ടിയെ ഗംഭീര മേക്കോവർ നടത്തിക്കൊണ്ടായിരുന്നു ഷൂട്ട്. കൊച്ചി നഗരത്തിൽ മൊബൈൽ സ്റ്റാൻഡുകളും ബലൂണും വളകളുമൊക്കെ വിൽക്കുന്ന രാജസ്ഥാനി നാടോടി സംഘത്തിലെ പെൺകുട്ടിയാണ് ആസ്മാന്‍

സ്റ്റുഡിയോയിൽ ഏറെ കൗതുകത്തോടെയാണ് ആസ്മാന്‍ നിന്നത്. ക്യാമറ, ലൈറ്റ്, പോസ് ചെയ്യേണ്ടത് എങ്ങനെ എന്നീ കാര്യങ്ങൾ പറഞ്ഞു കൊടുത്തു. തുടക്കത്തിലെ അപരിചിതത്വം മാറിയതോടെ ശരിക്കുമൊരു മോഡലായി ആസ്മാൻ മാറി. നാല് കോസ്റ്റ്യൂമിലുള്ള ചിത്രങ്ങളാണ് പകർത്തിയത്. ഒരോ ചിത്രം കാണിച്ചു കൊടുത്തപ്പോഴും അഭിമാനവും സന്തോഷവും ആ മുഖത്ത് നിറഞ്ഞു. വളരെ കാലങ്ങളായി തന്നെ തന്റെ മനസ്സിൽ ഉണ്ടായിരുന്ന ഈ ആശയം സുഹൃത്തുക്കളോട് പങ്കുവെക്കുകയും അത്തരത്തിൽ ഉണ്ടായ കൂട്ടായ ശ്രമമായിരുന്നു ഈ ഫോട്ടോഷൂട്ട് എന്ന് മഹാദേവൻ തമ്പി പറയുന്നു.  ഷൂട്ടിന്ശേഷം മേക്കപ് നീക്കാൻ തുടങ്ങിയപ്പോൾ ആസ്മാന്റെ മുഖത്ത് ദുഃഖം നിറഞ്ഞതായും. അമ്മയ്ക്കും അച്ഛനും തന്നെ ഇങ്ങനെ കാണാൻ സാധിക്കില്ലല്ലോ എന്നതാണ് ഇതിനു കാരണമായി അവൾ പറഞ്ഞതെന്നും മഹാദേവൻ തമ്പി പറയുന്നു. തുടര്‍ന്ന് നീക്കം ചെയ്ത ഭാഗത്ത് വീണ്ടും മേക്കപ് ഇട്ടാണ് ആസ്മാനെ വീട്ടിലേക്ക് അയച്ചത്. കൂടെ പുത്തൻ വസ്ത്രങ്ങളുൾപ്പടെ ചില സമ്മാനങ്ങളും നൽകി. ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനിൽ  ഒരുങ്ങിയിരിക്കുന്ന  ഈ ഫോട്ടോഷൂട്ടിൽ മോഡലിന് മേക്കോവർ നൽകിയത് മേക്കപ്മാനായ  പ്രബിനും കോസ്റ്റ്യൂം അയന ഡിസൈൻസിലെ ഷെറിനുമാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച മേക്കോവർ ഷൂട്ടിന്റെ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്...

PREV
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്