22 വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി; മമ്മൂട്ടി ഒട്ടും മാറിയിട്ടില്ലെന്ന് പൂജ ബത്ര

Published : Oct 30, 2021, 04:57 PM IST
22 വര്‍ഷത്തിനു ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടി; മമ്മൂട്ടി ഒട്ടും മാറിയിട്ടില്ലെന്ന് പൂജ ബത്ര

Synopsis

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന 'ഏജന്‍റ്' എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഹംഗറിയിലാണ് ചിത്രീകരണം. 

മുപ്പത്തഞ്ചോളം ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ മനസ്സില്‍ നിന്നു മായാത്ത നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് പൂജ ബത്ര (Pooja Batra). ഹിന്ദി ഒഴിവാക്കിയാല്‍ ഏറ്റവുമധികം ചിത്രങ്ങള്‍ അവര്‍ അഭിനയിച്ചിട്ടുള്ളത് മലയാളത്തിലുമാണ്, അഞ്ച് ചിത്രങ്ങള്‍. അതില്‍ത്തന്നെ രണ്ട് ചിത്രങ്ങള്‍ പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ എത്തിയവയുമാണ്. ചന്ദ്രലേഖയും മേഘവും. 1999 ഏപ്രിലിലാണ് മമ്മൂട്ടി (Mammootty) നായകനായ മേഘം (Megham Movie) തിയറ്ററുകളിലെത്തിയത്. പ്രിയ ഗില്‍ നായികയായ ചിത്രത്തില്‍ മമ്മൂട്ടിയുടെ മുന്‍ ഭാര്യയുടെ റോളിലായിരുന്നു പൂജ എത്തിയത്. ഇപ്പോഴിതാ നീണ്ട 22 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയെ വീണ്ടും നേരില്‍ കണ്ടതിന്‍റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അവര്‍.

വില്ലനായി ആദ്യം പരിഗണിച്ചത് മോഹന്‍ലാലിനെ; അഖില്‍ അക്കിനേനിയുടെ 'ഏജന്‍റ്' യൂറോപ്പില്‍ തുടങ്ങുന്നു

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന 'ഏജന്‍റ്' (Agent Movie) എന്ന തെലുങ്ക് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഹംഗറിയിലാണ് ചിത്രീകരണം. അവിടെനിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തെത്തിയിരുന്നു. ഹംഗറിയില്‍ വച്ചാണ് തന്‍റെ പഴയ സഹതാരത്തെ അപ്രതീക്ഷിതമായി പൂജ ബത്ര കണ്ടുമുട്ടിയത്. പ്രാതല്‍ കഴിക്കാനെത്തിയ ഹോട്ടലില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്ന് മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. "എന്‍റെ ഏറ്റവും പ്രിയപ്പെട്ട സഹതാരങ്ങളില്‍ ഒരാളായ മമ്മൂട്ടിക്കൊപ്പം. കണ്ടതില്‍ ഒരുപാട് സന്തോഷം. നിങ്ങള്‍ തരിമ്പും മാറിയിട്ടില്ലല്ലോ", മേഘം എന്ന ഹാഷ് ടാഗിനും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കുമൊപ്പം പൂജ ബത്ര ട്വീറ്റ് ചെയ്‍തു.

2017നു ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അവര്‍. മേജര്‍ രവി ചിത്രം കര്‍മ്മയോദ്ധാ, ഹിന്ദി ചിത്രം മിറര്‍ ഗെയിം എന്നിവയാണ് അവസാനം പുറത്തെത്തിയവ. അതേസമയം 'ഏജന്‍റി'ല്‍ മമ്മൂട്ടി അവതരിപ്പിക്കുന്നതും ഒരു പട്ടാള ഉദ്യോഗസ്ഥനെയാണ്. എന്നാല്‍ അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രമായിരിക്കും ഇത്. 2019 ചിത്രം യാത്രയിലൂടെ നിരവധി ആരാധകരെ നേടിയ മമ്മൂട്ടി തെലുങ്കിലേക്ക് വീണ്ടും എത്തുന്നതിന്‍റെ ആഹ്ളാദത്തിലാണ് തെലുങ്ക് സിനിമാപ്രമികള്‍. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. ചിത്രം വലിയ രീതിയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. നവാഗതയായ റത്തീന ഷര്‍ഷാദ് സംവിധാനം ചെയ്യുന്ന 'പുഴു'വാണ് അടുത്തിടെ മമ്മൂട്ടി ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രം. അമല്‍ നീരദിന്‍റെ 'ഭീഷ്‍മ പര്‍വ്വ'മാണ് പുറത്തിറങ്ങാനുള്ള മറ്റൊരു മമ്മൂട്ടി ചിത്രം. 

PREV
Read more Articles on
click me!

Recommended Stories

എല്ലാം കഴിഞ്ഞ് ഒരു​ഗുളിക നൽകും, അതോടെ എല്ലാം അവസാനിക്കും, 'മാന്യനായ' സൈക്കോപാത്ത്; സോഷ്യല്‍മീഡിയയില്‍ വീണ്ടും ചർച്ചയായി സയനൈഡ് മോഹൻ
തൊടുന്നതെല്ലാം പൊന്ന്! നായകനിരയിലേക്ക് നടന്നുകയറി സന്ദീപ് പ്രദീപ്