സ്റ്റാര്‍ക്കിനെതിരെ ധോണി നേടിയ ആ സിക്സര്‍ കണ്ട് അന്തംവിട്ട് കോലി

Published : Jun 09, 2019, 08:00 PM IST
സ്റ്റാര്‍ക്കിനെതിരെ ധോണി നേടിയ ആ സിക്സര്‍ കണ്ട് അന്തംവിട്ട് കോലി

Synopsis

പതിവില്‍ നിന്ന് വ്യത്യസ്തമായി നാലാം നമ്പറില്‍ ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്നിറങ്ങിയത്. പാണ്ഡ്യ പുറത്തായശേഷം ക്രീസിലെത്തിയ ധോണിയും മോശമാക്കിയില്ല.

ഓവല്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കം  കൂറ്റന്‍ സ്കോറാക്കി മാറ്റിയത് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും എം എസ് ധോണിയുടെയും ഫിനിഷിംഗായിരുന്നു.

പതിവില്‍ നിന്ന് വ്യത്യസ്തമായി നാലാം നമ്പറില്‍ ഹര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്നിറങ്ങിയത്. പാണ്ഡ്യ പുറത്തായശേഷം ക്രീസിലെത്തിയ ധോണിയും മോശമാക്കിയില്ല. ഓസീസിന്റെ പേസ് കുന്തമുനയായ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒരോവറില്‍ സിക്സറിനും ബൗണ്ടറിക്കും പറത്തിയ ധോണി ഒരിക്കല്‍ കൂടി തന്റെ ക്ലാസ് തെളിയിച്ചു. ഇതില്‍ സ്റ്റാര്‍ക്കിനെ ഡീപ് സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ പറത്തിയ സിക്സര്‍ കണ്ട് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന വിരാട് കോലി പോലും അത്ഭുതത്തോടെ വാ പൊളിച്ചുപോയി.

ക്രീസില്‍ നിന്ന് കാലനക്കാതെയായിരുന്നു സ്റ്റാര്‍ക്കിന്റെ അതിവേഗപന്തിനെ ധോണി സിക്സറിന് പറത്തിയത്. കുറച്ചുനേരം ധോണിയെ അവിശ്വസനീയതോടെ നോക്കിനിന്ന കോലി പിന്നീട് ധോണിക്ക് അടുത്തെത്തി പൊട്ടിച്ചിരിച്ചു. 14 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്സറും സഹിതം 27 റണ്‍സെടുത്ത ധോണിയെ അവസാന ഓവറില്‍ സ്റ്റോയിനസ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

PREV
click me!

Recommended Stories

'ഒരു ദിവസത്തെ ആല്‍ബം ഷൂട്ടിന് 10,000 രൂപക്ക് മുകളില്‍ ലഭിക്കും, ഞാന്‍ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ'; രേണു സുധി
40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് തിരിച്ചറിഞ്ഞ രജനിയും കമലും; വേര്‍പിരിഞ്ഞ പാതകള്‍ വീണ്ടും സന്ധിക്കുമ്പോള്‍