Lakshmi Nakshathra: 'അച്ഛന്‍റെ വീട്ടിലേക്കൊരു യാത്ര'; വീഡിയോ പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

Published : Dec 18, 2021, 10:44 PM IST
Lakshmi Nakshathra: 'അച്ഛന്‍റെ വീട്ടിലേക്കൊരു യാത്ര'; വീഡിയോ പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

Synopsis

തന്റെ തറവാട്ടിലേക്ക് പോയപ്പോഴുള്ള വീഡിയോയാണ് ലക്ഷ്മി ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

മിനിസ്‌ക്രീന്‍ അവതാരകര്‍ പ്രേക്ഷകരില്‍ പലര്‍ക്കും സിനിമാ-സീരിയല്‍ താരങ്ങളെക്കാളും പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര (Lakshmi Nakshathra) എന്ന ലക്ഷ്മി ഉണ്ണികൃഷ്ണന്‍. കാലങ്ങളായി അവതാരകയായി സ്‌ക്രീനിലുണ്ടെങ്കിലും സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധ നേടിയത്. 

 ചിന്നുചേച്ചി എന്ന് ആരാധകര്‍ വിളിക്കുന്ന ലക്ഷ്മിക്ക് ഒട്ടനവധി ഫാന്‍പേജുകളും ഉണ്ട്. അതുപോലെതന്നെ താരത്തിന്‍റെ യൂട്യൂബ് ചാനലും വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. ലക്ഷ്മി പോസ്റ്റ് ചെയ്യാറുള്ള വീഡിയോകളെല്ലാംതന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ലക്ഷ്മിയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ തറവാട്ടിലേക്ക് പോയപ്പോഴുള്ള വീഡിയോയാണ് ലക്ഷ്മി ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

പാലക്കാട്ടെ അച്ഛന്റെ വീട്ടിലേക്കായിരുന്നു ലക്ഷ്മിയുടെ യാത്ര. യാത്രയിൽ ഒപ്പം അച്ഛനും അമ്മയും കൂട്ടിനുണ്ടായിരുന്നു. തന്റെ അച്ചമ്മയെയും ലക്ഷ്മി വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്.വീടിനടുത്തുള്ള കുളവും ലക്ഷ്മി കാണിക്കുന്നുണ്ട്. കാഴ്ചകൾ കാണിക്കുന്ന കൂട്ടത്തിൽ കുളവും താരം കാണിച്ചിരുന്നു. 

എന്നാൽ  കുളത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ കാണാനുള്ളൂ.. ബാക്കിയെല്ലാ ഇടവും കാടുപിടിച്ചു കിടക്കുകയായിരുന്നു. കാടുമൂടിയ കുളം കാണിക്കാൻ കഴിയാത്തതിന്റെ സങ്കടവും ലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. കുളം കണ്ടില്ലെങ്കിലും തറവാട് വീടിനകത്തെ കാഴ്ചകൾ ലക്ഷ്മി കാണിച്ചു തരുന്നുണ്ട്. തറവാട് കുളത്തിൽ ഒന്നു കുളിക്കാൻ പോയതാ എന്ന തലക്കെട്ടിലാണ് ലക്ഷ്മി വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും