
പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത മലയാള പരമ്പരയാണ് 'സാന്ത്വനം' (Santhwanam Serial). പ്രായവ്യത്യാസങ്ങള്‍ ഏതുമില്ലാതെ ഏവരുടെയും പ്രിയ പരമ്പരയായി മാറിയ 'സാന്ത്വന'ത്തിലെ ഓരോ അഭിനേതാക്കളും മലയാളികളുടെ പ്രിയങ്കരരാണ്. 'സാന്ത്വന'ത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകാറുള്ളത്. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും എന്നപോലെ യൂട്യൂബിലും സജീവമായ ചുരുക്കം ചില താരങ്ങളിലൊരാളായ അച്ചു സുഗന്ധ് (Achu Sughand)സെറ്റിലെ വിശേഷങ്ങളും മറ്റും വീഡിയോ രൂപത്തില്‍ യൂട്യൂബിലൂടെ പങ്കുവയ്ക്കാറുമുണ്ട്. പക്ഷെ ഇപ്പോഴിതാ തീർത്തും സ്വകാര്യമായൊരു വിശേഷമാണ് അച്ചു ആരാധകർക്കായി പങ്കുവയ്ക്കുന്നത്.
തന്റെ കുടുംബത്തിനൊപ്പമുള്ള ഒരു വീഡിയോ ആണ് അച്ചു പങ്കുവച്ചിരിക്കുന്നത്. വൈകാരികമായൊരു കുറിപ്പും അച്ചു വീഡിയോക്കൊപ്പം നൽകുന്നുണ്ട്. 'ഒരുപാട് കാലമായുള്ള എന്റെ ആഗ്രഹമായിരുന്നു, ഇങ്ങനെയൊരു വീഡിയോ എടുക്കണമെന്ന്... ഈ വീഡിയോ എഡിറ്റ് ചെയ്ത ശേഷം എത്ര വട്ടം ഞാൻ കണ്ടു എന്ന് എനിക്കറിയില്ല.. ഓരോ വട്ടം കാണുമ്പോഴും മനസ്സിൽ എന്തോ വല്ലാത്ത ഒരു ഫീൽ.. എന്നെ പൂർണ്ണമായും മനസ്സിലാക്കിയ മൂന്നുപേർ.. എന്റെ വിജയത്തിലും പരാജയത്തിലും ഒപ്പം നിൽക്കുന്ന എന്റെ കുടുംബം... എന്റെ സ്വർഗരാജ്യം... ലവ് യു ഓൾ...'- എന്നായിരുന്നു ആ കുറിപ്പ്.
സാന്ത്വനത്തിലെ കണ്ണൻ
സാന്ത്വനമെന്ന പരമ്പര കാണുന്നവര്‍ക്കെല്ലാം പ്രിയങ്കരനാണ് കണ്ണൻ എന്ന കഥാപാത്രവും. അച്ചു സുഗന്ധാണ് കണ്ണനെ അവതരിപ്പിക്കുന്നത്. സാന്ത്വനം വീട്ടിലെ ഇളയ സന്തതിയായുള്ള അച്ചുവിന്റെ വരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കണ്ണന്റെ കൗണ്ടറുകളും കുരുത്തക്കേടുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അച്ചു പറഞ്ഞിരുന്നു.
യൂട്യൂബിൽ സിൽവർ ബട്ടൺ
അങ്ങനെ വിശേഷങ്ങള്‍ പങ്കുവച്ച് യൂട്യൂബിലെ സില്‍വര്‍ പ്ലേ ബട്ടണ്‍ (ഒരു ലക്ഷം സബ്‍സ്‍ക്രൈബർമാരെ സ്വന്തമാക്കുമ്പോൾ കിട്ടുന്ന യൂട്യൂബ് അംഗീകാരം) സ്വന്തമാക്കിയ സന്തോഷം അച്ചു പങ്കുവച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ പ്ലേ ബട്ടണ്‍ കയ്യില്‍ പിടിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ചാനലിന് ഈയൊരു റീച്ച് കിട്ടാനുള്ള കാരണം 'സാന്ത്വനം'പരമ്പരയാണെന്നാണ് അച്ചു സുഗന്ധ് പറയുന്നത്. അതുകൊണ്ടുതന്നെ പരമ്പരയോടുള്ള കടപ്പാട് പറഞ്ഞായിരുന്നു താരത്തിന്റെ വീഡിയോ.
Read More: Bheeshma Parvam box office : 'ഭീഷ്‍മ പര്‍വ'ത്തിന് ഗംഭീര ഓപ്പണിംഗ്, ആദ്യ ദിവസം നേടിയതിന്റെ കണക്കുകള്‍
'വാനമ്പാടി'യില്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്യുന്നതിനിടെയാണ് ചാനല്‍ തുടങ്ങിയതെന്നും, അന്ന് തുടങ്ങിയത് ഒരു ഇന്റര്‍വ്യു ചാനലായാണെന്നും, ആദ്യംതന്നെ ഇന്റര്‍വ്യു എടുത്തത് 'വാനമ്പാടി'യിലെ കേന്ദ്രകഥാപാത്രമായ പത്മിനിയെ അവതരിപ്പിച്ച സുചിത്രയുടേതുമായിരുന്നെന്നും അച്ചു പറയുന്നു. അതുകൊണ്ടുതന്നെ പ്ലേ ബട്ടണ്‍ ഓപ്പണ്‍ ചെയ്യേണ്ടത് സുചിത്ര ചേച്ചിയോടൊത്താണെന്ന് തോന്നിയെന്നും, അതുകൊണ്ടാണ് സ്റ്റാര്‍ട്ട് മ്യൂസിക്കിന്റെ വേദിയില്‍ വച്ച് അണ്‍ബോക്‌സ് ചെയ്തതെന്നും അച്ചു പറഞ്ഞിരുന്നു. നിലവില്‍ അച്ചുവിന് രണ്ട് ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ആയിട്ടുണ്ട്.