Kudumbavilakku : 'ഇത് കുടുംബവിളക്കല്ല.. പാട്ടുവിളക്കാണ്', തരംഗമായി 'കുടുംബവിളക്ക്' സെറ്റിലെ പാട്ടുമേളം

Published : May 31, 2022, 05:27 PM IST
Kudumbavilakku : 'ഇത് കുടുംബവിളക്കല്ല.. പാട്ടുവിളക്കാണ്',  തരംഗമായി 'കുടുംബവിളക്ക്' സെറ്റിലെ പാട്ടുമേളം

Synopsis

ആരാധകര്‍ താരങ്ങളെ പാട്ടുകാരെന്ന് പറയുന്നത് വെറുതേയല്ല. കഴിഞ്ഞ ദിവസം ആനന്ദ് പങ്കുവച്ച വീഡിയോ കണ്ടപ്പോഴാണ് 'കുടുംബവിളക്ക്' താരങ്ങൾ എല്ലാവരും പാട്ടുകാരാണല്ലോയെന്ന് ആരാധകര്‍ അറിഞ്ഞത്.

മലയാളത്തിലെ ടോപ് റേറ്റഡ് പരമ്പരയാണ് 'കുടുംബവിളക്ക്' (Kudumbavilakku). 'സുമിത്ര 'എന്ന വീട്ടമ്മയുടെ സഹനപരമായതും, സാഹസികമായതുമായി കഥ പറഞ്ഞുപോകുന്ന പരമ്പരയിലെ എല്ലാ താരങ്ങളും തന്നെ സോഷ്യല്‍മീഡിയയിലും തരംഗമാണ്. പരമ്പരയിലെ എല്ലാവരുംതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. കൂടാതെ എല്ലാവര്‍ക്കും സോഷ്യല്‍മീഡിയയില്‍ ഫാന്‍സും, ഫാന്‍ ഗ്രൂപ്പുകളും നിരവധിയുണ്ട്. 'കുടുംബവിളക്ക്' പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നാണ് 'അനിരുദ്ധ്'. 'സുമിത്ര'യുടെ മകനായ 'അനിരുദ്ധാ'യി സ്‌ക്രീനില്‍ എത്താറുള്ളത് തിരുവനന്തപുരം സ്വദേശിയായ ആനന്ദ് നാരായണന്‍ (Anand Narayanan) ആണ്. പരമ്പരയില്‍ അല്‍പം വില്ലത്തരങ്ങളെല്ലാം ഉണ്ടെങ്കിലും ആനന്ദ് വാ തുറക്കുന്നത് തമാശ പറയാനാണെന്ന് മലയാളികള്‍ അറിഞ്ഞത് യൂട്യൂബ് ചാനലിലൂടെയാണ്. എന്നാല്‍ ആനന്ദിനും, പരമ്പരയിലെ മറ്റുള്ളവര്‍ക്കും അഭിനയിക്കാന്‍ മാത്രമല്ല പാടാനും അറിയാമല്ലോയെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.

ആരാധകര്‍ താരങ്ങളെ പാട്ടുകാരെന്ന് പറയുന്നത് വെറുതേയല്ല. കഴിഞ്ഞ ദിവസം ആനന്ദ് പങ്കുവച്ച വീഡിയോ കണ്ടപ്പോഴാണ് എല്ലാവരും പാട്ടുകാരാണല്ലോയെന്ന് ആരാധകര്‍ അറിഞ്ഞത്. പരമ്പരയിലെ 'സുമിത്ര'യുടെ മകനായ 'പ്രതീഷാ'യെത്തുന്ന നൂബിന്‍ ജോണി. 'പ്രതീഷി'ന്റെ ഭാര്യ 'സഞ്ജന'യായെത്തുന്ന രേഷ്‍മ, 'അനിരുദ്ധാ'യെത്തുന്ന ആനന്ദ് നാരായണന്‍, 'ശീതളാ'യെത്തുന്ന ശ്രീലക്ഷ്‍മി എന്നിവരാണ്  ആനന്ദ് പങ്കുവച്ച ഗയകസംഘത്തിലുള്ളത്. 'മിന്നാരം' എന്ന ചിത്രത്തിലെ 'ചിങ്കാര കിന്നാരം' എന്ന പാട്ടാണ് സംഘം പാടുന്നത്. എല്ലാരും നല്ല പാട്ടുകാരാണല്ലോയെന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് കമന്റ് ചെയ്‍തിരിക്കുന്നത്. ആനന്ദേട്ടന്‍ അടിപൊളിയായി പാടുന്നുണ്ടല്ലോ എന്നും പലരും പറയുന്നുണ്ട്. തങ്ങള്‍ക്ക് അഭിനയം മാത്രമല്ല പാട്ടും വശമുണ്ടെന്നാണ് താരങ്ങള്‍ പറയാതെ പറയുന്നത്.

റേറ്റിംഗില്‍ 'കുടുംബവിളക്ക്' ഇപ്പോള്‍ ഏറെ മുന്നിലാണ്. 'സിദ്ധാര്‍ത്ഥി'ന്റെ ആദ്യഭാര്യയായ 'സുമിത്ര'യോടുള്ള, നിലവിലെ ഭാര്യയായ 'വേദിക'യുടെ പകയും ശത്രുതയുമെല്ലാമാണ് പരമ്പരയില്‍ കാണിക്കുന്നത്. സ്‌ക്രീനിലെ മിന്നും താരങ്ങള്‍ പാട്ടുപാടി തരംഗമായതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ആരാധകരും.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത