അതിനി ഒഫിഷ്യൽ; നടൻ രാജേഷ് മാധവന് പ്രണയസാഫല്യം, ഭാവി വധു ആള് ചില്ലറക്കാരിയല്ല..!

Published : Jan 28, 2024, 05:32 PM ISTUpdated : Jan 28, 2024, 06:03 PM IST
അതിനി ഒഫിഷ്യൽ; നടൻ രാജേഷ് മാധവന് പ്രണയസാഫല്യം, ഭാവി വധു ആള് ചില്ലറക്കാരിയല്ല..!

Synopsis

 'പെണ്ണും  പൊറാട്ടും'  എന്നാണ് രജേഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര്.

ടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് രാജേഷിന്റെ ഭാവി വധു. ഇരുവരുടേയും പ്രണയ വിവാഹം ആണ്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാണ് ദീപ്തി. ഒപ്പം ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയാണ് ദീപ്തി. 

ഇരുവർക്കും ആശംസ അറിയിച്ചു കൊണ്ട് നിരവധി പേരാണ് രം​ഗത്ത് എത്തുന്നത്. അങ്ങനെ അതിനി ഒഫിഷ്യൽ എന്ന് കുറിച്ചു കൊണ്ടാണ് പലരും ഇവർക്ക് ആശംസ അറിയിച്ചത്. 'ന്നാ താൻ കേസ് കൊട് ' എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് രാജേഷ് മാധവൻ ജനപ്രിയനായി മാറിയത്. ഇതിൽ രാജേഷിന്റെ ജോഡിയായ ചിത്രാനായരും(സുമലത ടീച്ചർ) ആശംസയുമായി എത്തിയിട്ടുണ്ട്. 

കാസർകോട് സ്വദേശിയാണ് രാജേഷ് മാധവൻ. ടെലിവിഷൻ പരിപാടികളിലൂടെ സിനിമയിൽ എത്തിയ ആളാണ് ഇദ്ദേഹം. അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി തുടക്കം കുറിച്ച രാജേഷ് പിന്നീട് നടനായി തിളങ്ങി.  'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തന്റെ  'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച രാജേഷ്, 'തിങ്കളാഴ്ച നിശ്ചയ'ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു. ഒടുവിൽ സംവിധായകന്റെയും മേലങ്കി അണിഞ്ഞിരിക്കുകയാണ് രാജേഷ്. 

വടക്കുംനാഥന് മുന്നിൽ പുതിയ തുടക്കം; ഗോപിക ഇനി ജിപിയ്ക്ക് സ്വന്തം

 'പെണ്ണും  പൊറാട്ടും'  എന്നാണ് രജേഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര്. എസ് ടി കെ ഫ്രെയ്ംസിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുക. കോമഡി ഡ്രാമ എന്‍റർടെയിനറാകും സിനിമയെന്ന് രാജേഷ് നേരത്തെ ഉറപ്പ് നൽകിയിരുന്നു. നിലവിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ്. മുന്‍പ് അഭിനയിച്ച സിനിമകളുടെ അടിസ്ഥാനത്തില്‍ മികച്ചൊരു എന്‍റര്‍ടെയ്നര്‍ ആകും രാജേഷ് ഒരുക്കുക എന്നാണ് വിലയിരുത്തലുകള്‍. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക