പൊട്ടിച്ചിരിച്ച് മമ്മൂട്ടി; 100 കോമഡി പറഞ്ഞാൽ ഒരെണ്ണം ഏൽക്കുമെന്ന് അസീസ്

Published : Mar 21, 2023, 07:34 AM ISTUpdated : Mar 21, 2023, 07:44 AM IST
പൊട്ടിച്ചിരിച്ച് മമ്മൂട്ടി; 100 കോമഡി പറഞ്ഞാൽ ഒരെണ്ണം ഏൽക്കുമെന്ന് അസീസ്

Synopsis

കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനിച്ചു കൊണ്ടിരിക്കുന്നത്. 

മീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച് മലയാളികളെ ഒന്നാകെ അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ് നടൻ മമ്മൂട്ടി. കണ്ണൂർ സ്ക്വാഡ് എന്ന ചിത്രത്തിലാണ് നിലവിൽ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൊക്കേഷനിൽ നിന്നും പുറത്തുവരുന്ന ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് നടൻ അസീസ് നെടുമങ്ങാട് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

പൊട്ടിച്ചിരിച്ച് കൊണ്ട് നടന്നു നീണ്ടുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് അസീസ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം അസീസും ജോർജും മറ്റ് താരങ്ങളും ഉണ്ട്. 'ഭാഗ്യം ചിരിച്ചു 100 കോമഡി പറഞ്ഞാൽ ഒരെണ്ണം ഏൽക്കും', എന്നാണ് അസീസ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്ത് എത്തിയത്. കണ്ണൂർ സ്ക്വാഡില്‍ അസീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

നേരത്തെ മമ്മൂട്ടി നല്‍കുന്ന സപ്പോര്‍ട്ടിനെ കുറിച്ച് അസീസ് പറഞ്ഞ ഏറെ ശ്രദ്ധനേടിയിരുന്നു. 'കൊടുക്കുന്ന വേഷം വിസ്മയമാക്കുകയും, കൂടെ അഭിനയിക്കുന്ന ഇന്നലെ മലയാള സിനിമയിൽ കാൽ വെച്ച്തുടങ്ങിയ എന്നെപൊലുള്ള ഈ ചെറിയ കലാകാരൻമാരെ സപ്പോർട് ചെയ്യാൻ കാണിക്കുന്ന ഈ വലിയ മനസുണ്ടല്ലോ, വളർന്നു വരുന്ന ഓരോ കലാകാരൻമാർക്കും മാതൃകായാണ്  മലയാളത്തിന്റെ ഈ അഭിമാനം', എന്നായിരുന്നു അസീസിന്‍റെ വാക്കുകള്‍.

'റോബിൻ അവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെ, നമുക്കെന്താ ?'; വിമർശനങ്ങളിൽ കിടിലം ഫിറോസ്

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. അതേസമയം, അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രവും മമ്മൂട്ടിയുടേതായി  അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആര്‍മി ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുക. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത