സ്വപ്‌നത്തിന്റെ ഭാഗിക സാക്ഷാത്കാരം; 'മണി ഹൈസ്റ്റി'ലെ 'പ്രൊഫസറായി' ജയസൂര്യ

Web Desk   | Asianet News
Published : Apr 19, 2020, 08:12 AM IST
സ്വപ്‌നത്തിന്റെ ഭാഗിക സാക്ഷാത്കാരം; 'മണി ഹൈസ്റ്റി'ലെ 'പ്രൊഫസറായി' ജയസൂര്യ

Synopsis

ജയസൂര്യയുടെ ചിത്രത്തിനൊപ്പം പ്രെഫസര്‍ സെര്‍ജിയോ മാര്‍ക്വിനയുടെ ലുക്ക് വരച്ചു ചേര്‍ത്തിരിക്കുകയാണ് ഒരു ആരാധകന്‍. മണിക്കൂറുകള്‍ക്കകം ചിത്രം വൈറലാവുകയും ചെയ്തു.

നെറ്റ്ഫ്‌ളിക്‌സില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന പരമ്പരയാണ് മണി ഹൈസ്റ്റ്. സീരീസിന്റെ നാലാം സീസണ്‍ ലോക്ക് ഡൗണ്‍ ആരംഭിച്ചതിന് ശേഷമായിരുന്നു പുറത്തിറങ്ങിയത്. മലയാളികള്‍ക്ക് ഏറെ പരിചിതമാണ് മണി ഹൈസ്റ്റ്. അതിലെ കഥാപാത്രങ്ങളെല്ലാം മലയാളി താരങ്ങളെ പോലെ സുപരിചതമാണ് നല്ലൊരു ശതമാനം മലയാളികള്‍ക്കും.

ഇപ്പോഴിതാ മണി ഹൈസ്റ്റിലെ പ്രൊഫസറുടെ വേഷത്തില്‍ ജയസൂര്യയുടെ ചിത്രം എത്തിയിരിക്കുന്നു. ജയസൂര്യയുടെ ചിത്രത്തിനൊപ്പം പ്രെഫസര്‍ സെര്‍ജിയോ മാര്‍ക്വിനയുടെ ലുക്ക് വരച്ചു ചേര്‍ത്തിരിക്കുകയാണ് ഒരു ആരാധകന്‍. മണിക്കൂറുകള്‍ക്കകം ചിത്രം വൈറലാവുകയും ചെയ്തു. 

എന്റെ സ്വപ്നം ഭാഗികമായി തന്റെ വരയിലൂടെ താമിര്‍ സാക്ഷാത്കരിച്ചിരിക്കുന്നു' എന്നും ജയസൂര്യ കുറിക്കുന്നു. താമിര്‍ ഓക്കി എന്നയാളാണ് ജയസൂര്യയുടെ മണി ഹീസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലരാകട്ടെ മണി ഹൈസ്റ്റിന്റെ മലയാളം വേര്‍ഷന്‍ വരുമോ എന്നുപോലും ചോദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കാളിദാസന്‍ പങ്കുവച്ച സമാനമായി ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു 

.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്