
കൊച്ചി: പ്രശസ്ത സിനിമാ നിർമ്മാതാവായ ഷാഹുൽ ഹമീദ് മരിക്കാറിന്റെയും നിഷയുടെയും മകൻ മസൂദ് വിവാഹിതനായി. ഫാത്തിമ ആണ് വധു. എറണാകുളം ഹായത്തു ഹോട്ടലിൽ വച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകൾ. നടൻ മമ്മൂട്ടിയും ദുൽഖർ സൽമ്മാനും വിവാഹത്തിൽ സന്നിഹിതരായിരുന്നു.
മമ്മൂട്ടിക്കും ദുൽഖറിനുമൊപ്പം സുൽഫത്തും ചടങ്ങിൽ പങ്കെടുത്തു. വൈറ്റ് ഷർട്ടിലാണ് ഇരുവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. 'മാസ്സ് എൻട്രി കിടിലൻ ലുക്ക്. ദുൽഖർ പൊളി ഡ്രസ്സ് കോഡ്, വയസ് ഇങ്ങനെ പോകും പ്രായം റിവൈസും' എന്നൊക്കെയാണ് കമന്റുകൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona