പുത്തൻ ഫോട്ടോയുമായി മമ്മൂട്ടി; ഏറ്റെടുത്ത് താരങ്ങളും, 'മമ്മൂസേ'ന്ന് വിളിച്ച് ജനാർദ്ദനൻ

Web Desk   | Asianet News
Published : Oct 09, 2021, 03:43 PM ISTUpdated : Oct 09, 2021, 03:54 PM IST
പുത്തൻ ഫോട്ടോയുമായി മമ്മൂട്ടി; ഏറ്റെടുത്ത് താരങ്ങളും, 'മമ്മൂസേ'ന്ന് വിളിച്ച് ജനാർദ്ദനൻ

Synopsis

ശ്വേതാ മേനോൻ, ധർമ്മജൻ അടക്കമുള്ള താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. 

പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്‍റെ അഭിനയ ചക്രവർത്തി മമ്മൂട്ടിക്ക് ഇങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ്. പ്രിയതാരം സിനിമാ ക്യാമറക്ക് മുന്നിൽ എത്തിയിട്ട് അമ്പത് വർഷങ്ങളും പിന്നിട്ടു കഴിഞ്ഞു. താരത്തിന്റെ പുത്തൻ ​ഗെറ്റപ്പുകൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നത്. 

ചുവപ്പ് ലൈനുള്ള ചെക്കിന്റെ ഷർട്ടും അതിന് ചേരുന്ന കണ്ണടയും ധരിച്ച് നിൽക്കുന്ന താരത്തിന്റെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. മമ്മൂട്ടി തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേർ ഇത് ഷെയർ ചെയ്യുകയും ചെയ്തു. ജനാർദ്ദനും സിദ്ദിഖും മമ്മൂട്ടിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. 'മമ്മൂസേ...' എന്നാണ് ജനാർദ്ദനൻ കമന്റ് ചെയ്തത്. ഹൃദയ ഇമോജിയാണ് സിദ്ദിഖ് ഇട്ടത്. 

ശ്വേതാ മേനോൻ, ധർമ്മജൻ അടക്കമുള്ള താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്. എന്തായാലും താരത്തിന്റെ പുതിയ ചിത്രം എപ്പോഴത്തെയും പോലെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞുവെന്നതിന് യാതൊരു സംശയവും ഇല്ല. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. 

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍