സ്പെയ്നില്‍ ചുറ്റിക്കറങ്ങി, പാട്ടുപാടിയും മരംകയറിയും പ്രണവ്; 'മടങ്ങി വരൂ..'എന്ന് ആരാധകർ

Published : Jan 14, 2023, 11:44 AM ISTUpdated : Jan 14, 2023, 11:48 AM IST
സ്പെയ്നില്‍ ചുറ്റിക്കറങ്ങി, പാട്ടുപാടിയും മരംകയറിയും പ്രണവ്; 'മടങ്ങി വരൂ..'എന്ന് ആരാധകർ

Synopsis

2002ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടനാണ് പ്രണവ് മോഹൻലാൽ.

സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന യുവതാരമാണ് പ്രണവ് മോഹൻലാൽ. ട്രാവൽ ബാ​ഗും തൂക്കി തികച്ചും സാധാരണക്കാരനെ പോലെ രാജ്യങ്ങൾ ചുറ്റിക്കറങ്ങുന്ന പ്രണവിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. സാഹസികതകളും ഇഷ്ടപ്പെടുന്ന പ്രണവിനെ മല്ലു സ്പൈഡർ മാൻ എന്നാണ് മലയാളികൾ വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ സ്പെയിനിൽ ചുറ്റിക്കറങ്ങുന്ന പ്രണവിന്റെ വീഡിയോയാണ് പുറത്തുവരുന്നത്. 

പ്രണവ് മോഹൻലാൽ തന്നെയാണ് ഇൻസ്റ്റാ​ഗ്രാമിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'ഞാൻ അടുത്തിടെ സ്പെയിനിലൂടെ ഒരു ചെറിയ നടത്തം നടത്തി', എന്നാണ് വീഡിയോയ്ക്ക് പ്രണവ് നൽകിയിരിക്കുന്ന ക്യാപ്ഷൻ. പാട്ടുപാടുന്നതും മരംകയറുന്നതുമായ പ്രണവിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 

"ഈ മനുഷ്യന്റെ വീഡിയോസ് കാണുമ്പോഴാ ഇത്രയും സിമ്പിൾ ആയിട്ട് ലൈഫ് എൻജോയ് ചെയ്തു ജീവിക്കാൻ കഴിയും എന്ന് മനസിലായത്, അയാൾക്ക് നടനാകാൻ ആഗ്രഹമില്ല, സ്വയം സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ അവൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രണവ് തന്റെ ഏറ്റവും മികച്ച ജീവിതം നയിക്കുന്നു, കണ്ണ് നിറഞ്ഞു മാത്രം ഇയാളുടെ വീഡിയോസ് കാണാൻ പറ്റുള്ളൂ എല്ലാവരും ആഗ്രഹിക്കുന്ന ജീവിതം ഇയാൾ ജീവിക്കുന്നു, നിങ്ങളെ പോലെ നിങ്ങൾ മാത്രം", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

'ഇത് സിനിമ മാത്രം, ഉത്തരവാദിത്തം വേണം, ജീവൻ കളയേണ്ടതില്ല'; സൂപ്പർതാര ആരാധകരോട് ലോകേഷ്

2002ൽ പുറത്തിറങ്ങിയ ഒന്നാമൻ എന്ന ചിത്രത്തിൽ ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ നടനാണ് പ്രണവ് മോഹൻലാൽ. പുനർജനി (2003) എന്ന ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും പ്രണവിന് ലഭിച്ചിരുന്നു. 2018ൽ റിലീസ് ചെയ്ത ആദി എന്ന സിനിമയിലൂടെയാണ് നായകനായി പ്രണവ് അരങ്ങേറ്റം കുറിക്കുന്നത്. ഇതിൽ മികച്ച നവാ​ഗത നടനുള്ള സൈമ അവാർഡും നടനെ തേടി എത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാർ അറബിക്കടലിന്റെ സിം​ഹം, ഹൃദയം എന്നിവയാണ് പിന്നീട് പ്രണവിന്റേതായി റിലീസ് ചെയ്ത സിനിമകൾ. 

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത