'അധികാരികളുടെ മുന്നില്‍ എത്തുന്നതുവരെ ഷെയര്‍ ചെയ്യു', മമ്മൂട്ടി ചിത്രം ആഘോഷമാക്കി പിഷാരടി

Web Desk   | Asianet News
Published : Aug 18, 2020, 09:17 PM ISTUpdated : Aug 18, 2020, 11:27 PM IST
'അധികാരികളുടെ മുന്നില്‍ എത്തുന്നതുവരെ ഷെയര്‍ ചെയ്യു', മമ്മൂട്ടി ചിത്രം ആഘോഷമാക്കി പിഷാരടി

Synopsis

വര്‍ക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്. വര്‍ക്ക് അറ്റ് ഹോം എന്ന തലക്കെട്ടില്‍ പങ്കുവച്ച ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം സിനിമാരംഗത്തുള്ളവരും അല്ലാത്തവരുമായുള്ള ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.

യൂത്തന്‍മാരെ പോലും ഞെട്ടിച്ച മമ്മൂട്ടിയുടെ വര്‍ക്ക്ഔട്ട് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി വൈറലാകുന്നത്. വീട്ടില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന രണ്ടുചിത്രങ്ങളാണ് മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നത്. വര്‍ക്ക് അറ്റ് ഹോം എന്ന തലക്കെട്ടില്‍ പങ്കുവച്ച ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം സിനിമാരംഗത്തുള്ളവരും അല്ലാത്തവരുമായുള്ള ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു. 'ഇനീപ്പ നമ്മള്‍ നില്‍ക്കണോ? പോകണോ?' എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നടന്‍ ഷറഫുദ്ദീന്റെ കമന്റ്. ഒരുപാട് ആളുകളാണ് ചിത്രത്തിന് പ്രതികരണവുമായെത്തുന്നത്. യുവാവായിരിക്കുന്ന ഇക്കയെ കണ്ടിട്ട് ആളുകള്‍ക്ക് സഹിക്കുന്നില്ലെന്നാണ് ആരാധകരുടെ ഭാഷ്യം.

ഇപ്പോളിതാ മമ്മൂക്കയുടെ ചിത്രം പങ്കുവച്ചുകെണ്ട് രസകരമായ ക്യാപ്ഷന്‍ നല്‍കിയിരിക്കുകയാണ്, മലയാളികളുടെ പ്രിയപ്പെട്ട രമേഷ് പിഷാരടി. 'ഈ കുഞ്ഞുപയ്യന് എത്ര ലൈക്ക്, അധികാരികളുടെ മുന്നില്‍ എത്തുന്നതുവരെ ഷെയര്‍ ചെയ്യു' എന്നാണ് പിഷാരടി കുറിച്ചിരിക്കുന്നത്. ആദ്യമായാണ് ഇത്രയും ലുക്കുള്ള കുഞ്ഞുപയ്യനെ കാണുന്നത്, കേസ് എടുക്കണം പിള്ളേച്ചാ എന്നെല്ലാമാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍