'നീ എപ്പോഴും നീയായിരിക്കുക'; 'ചുരുളമ്മയ്ക്ക്' പിറന്നാളാശംസകള്‍ നേര്‍ന്ന് ശ്രിനീഷ്

Web Desk   | Asianet News
Published : May 29, 2020, 11:42 PM ISTUpdated : May 29, 2020, 11:44 PM IST
'നീ എപ്പോഴും നീയായിരിക്കുക'; 'ചുരുളമ്മയ്ക്ക്' പിറന്നാളാശംസകള്‍ നേര്‍ന്ന് ശ്രിനീഷ്

Synopsis

എന്റെ ചുരുളമ്മയ്ക്ക് ജന്മദിനാശംസകള്‍ എന്നുപറഞ്ഞാണ് ശ്രിനീഷ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. പേളിയെക്കുറിച്ചുള്ള വലിയൊരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയതാരമായ പേളി മാണിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കേക്ക് മുറിച്ചുള്ള ആഘോഷത്തിന്റെ ഫോട്ടോകള്‍ ശ്രിനീഷാണ്  പങ്കുവച്ചത്. എന്റെ ചുരുളമ്മയ്ക്ക് ജന്മദിനാശംസകള്‍ എന്നുപറഞ്ഞാണ് ശ്രിനീഷ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. പേളിയെക്കുറിച്ചുള്ള വലിയൊരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. അവതാരകയും നടിയുമായ പേളിയും ശ്രിനീഷും കണ്ടുമുട്ടുന്നതും വിവാഹം കഴിക്കുന്നതും മലയാളം ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ ഇരുവരേയും മലയാളിക്ക് സ്വന്തം വീട്ടുകാരോടെന്നപോലെ ഇഷ്ടവുമാണ്.

''വളരെയധികം കഴിവുകളുള്ള, പ്രചോദനാത്മകമായ, നിര്‍ഭയയായ, തുറന്നുപറയുന്ന, നിരപരാധിയായ, കരുതലുള്ള, ഹൃദയസ്പര്‍ശിയായ, ദയാലുവായ, മധുരമുള്ള, തണുത്ത, സ്‌നേഹമുള്ള, മാന്യമായ, എളിയവളായ, സഹാനുഭൂതിയും ദയയുമുള്ള, ജീവിതത്തിന് അനുയോജ്യമായ ഭാര്യ കം സുഹൃത്ത്. നിനക്കെന്റെ ജന്മദിനാശംസകള്‍. എന്റെ ചുരളമ്മ.. നിനക്ക് കൂടുതല്‍ തിളങ്ങാന്‍ കഴിയട്ടെ, കൂടുതല്‍ അനുഗ്രഹങ്ങളും സ്‌നേഹവും ലഭിക്കട്ടെ. നീ എപ്പോഴും നീയായിരിക്കുക, കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുക, നിന്റെ കഴിവുകള്‍ ലോകത്തിന് കാണിച്ചുകൊടുക്കുക, എല്ലാറ്റിനുമുപരിയായി നീ പറയുന്നതുപോലെ സമാധാനത്തിന്റെ സ്‌നേഹത്തിന്‍രെ സംഗീതം പ്രചരിപ്പിക്കുക.'' എന്ന കുറിപ്പിനൊപ്പമാണ് ശ്രിനീഷ് പേളിയുടെ പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍