സിക്സ് പാക്കിൽ മാസായി ഉണ്ണി മുകുന്ദൻ; 'മലയാള ഹൃത്വിക് റോഷൻ' എന്ന് ആരാധകർ

Published : Feb 07, 2024, 09:08 PM ISTUpdated : Feb 07, 2024, 09:16 PM IST
സിക്സ് പാക്കിൽ മാസായി ഉണ്ണി മുകുന്ദൻ; 'മലയാള ഹൃത്വിക് റോഷൻ' എന്ന് ആരാധകർ

Synopsis

'മലയാള ഹൃത്വിക് റോഷൻ, ജിമ്മൻ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ലയാള സിനിമയിലെ യുവ നായകനിരയിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഉണ്ണി പിന്നീട് മലയാളത്തിന്റെ സ്വന്തം പ്രിയതാരമായി മാറുക ആയിരുന്നു. ഫിറ്റനെസിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളുകൂടിയാണ് ഉണ്ണി മുകുന്ദൻ. ഇക്കാര്യം പലപ്പോഴും അദ്ദേഹം തുറന്നു പറഞ്ഞിട്ടുമുണ്ട്. അത്തരത്തിൽ ഫിറ്റ്നെസുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. 

സിക്സ് പാക്കിൽ മാസായി നിൽക്കുന്ന തന്റെ ഫോട്ടോയാണ് ഉണ്ണി മുകുന്ദൻ പങ്കുവച്ചിരിക്കുന്നത്. മുഖം വ്യക്തമല്ലതാനും. 'Fly' എന്ന് കുറിച്ച് കൊണ്ടാണ് നടൻ ഫോട്ടോ പങ്കുവച്ചത്. പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്ത് എത്തി. 'മലയാള ഹൃത്വിക് റോഷൻ, ജിമ്മൻ', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് ഒരുങ്ങുന്നത്. ഏപ്രില്‍ 11നാണ്  ചിത്രം തിയറ്ററില്‍ എത്തുക. അതായത് വിഷുവിനോട് അനുബന്ധിച്ചാകും റിലീസ്. രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങി നിരവധി പേര്‍ വേഷമിടുന്നുണ്ട്. 

'വാലിബൻ' എട്ടാമത്, മുന്നിൽ ഓസ്‍ലര്‍; ഒന്നാമത് ആ ചിത്രം, ടോളിവുഡിന് മികച്ച തുടക്കം, പണം വാരിയ സിനിമകൾ

ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ഗരുഡൻ അണിയറയില്‍ ഒരുങ്ങുകയാണ്. സൂരിയാണ് ചിത്രത്തിലെ നായകന്‍. ശശി കുമാര്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ആർ എസ് ദുരൈ സെന്തിൽകുമാറാണ് ചിത്രത്തിന്‍റെ സംവിധാനം. രേവതി ശർമ്മ, ശിവദ, രോഷിണി ഹരിപ്രിയൻ, സമുദ്രക്കനി, മൈം ഗോപി, ആർ.വി.ഉദയകുമാർ, വടിവുകരശി, ദുഷ്യന്ത്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത