ഇതാരാ ഗന്ധർവ്വനോ? ഉണ്ണി മുകുന്ദന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ, വൈറൽ

Web Desk   | Asianet News
Published : Sep 14, 2021, 10:55 AM IST
ഇതാരാ ഗന്ധർവ്വനോ? ഉണ്ണി മുകുന്ദന്റെ ചിത്രം ഏറ്റെടുത്ത് ആരാധകർ, വൈറൽ

Synopsis

‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലെ നിതീഷ് ഭരദ്വാജിന്റെ വേഷത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്.

ലയാളികളുടെ പ്രിയ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണി മുകുന്ദന്‍റേത്. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഉണ്ണി ശക്തമായ തിരിച്ചു വരവും നടത്തി. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ലോക്ക്ഡൗണിൽ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ച് ഉണ്ണി സജീവമായിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ചൊരു ചിത്രമാണ് വൈറലാകുന്നത്. 

‘ഞാൻ ഗന്ധർവ്വൻ’ എന്ന സിനിമയിലെ നിതീഷ് ഭരദ്വാജിന്റെ വേഷത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലുള്ളത്. ‘എല്ലായ്‌പ്പോഴും ഗന്ധർവ്വന്മാരുടെയും ദൈവങ്ങളുടെയും ലോകം എന്നെ ആകർഷിക്കാറുണ്ട്,‘ എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. പിന്നാലെ കമന്റുകളുമായി ആരാധകരും എത്തി. 

‘ശ്യോ താടീം മീശേം ഉള്ള ഗന്ധർവ്വൻ എന്നാലും നിതീഷ് ഭരധ്വാജിന് ശേഷം ലക്ഷണമൊത്ത ഒരു ഗന്ധർവ്വനെ കാണുന്നത് ഇപ്പോഴാണ്, വൗ ക്യൂട്ട് ഗന്ധർവ്വൻ ഞാൻ ഗന്ധർവ്വൻ പാർട്ട്‌ 2 വന്നാൽ ഏട്ടൻ തന്നെ ഹീറോ വേറൊരു ഓപ്ഷൻ ഇല്ല. lub എന്നാ ചിരിയാന്നേയ്, ഗന്ധർവ കിന്നരൻ‘ എന്നൊക്കെയാണ് ചിത്രത്തിന് താഴെവന്നിരിക്കുന്ന കമന്റുകൾ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍