Vishak Nair|'ആനന്ദം' ഫെയിം വിശാഖിന്റെ വിവാഹ നിശ്ചയം, നിറ സാന്നിധ്യമായി ദർശന; വീഡിയോ

Web Desk   | Asianet News
Published : Nov 22, 2021, 10:27 AM ISTUpdated : Nov 22, 2021, 10:36 AM IST
Vishak Nair|'ആനന്ദം' ഫെയിം വിശാഖിന്റെ വിവാഹ നിശ്ചയം, നിറ സാന്നിധ്യമായി ദർശന; വീഡിയോ

Synopsis

ആനന്ദം എന്ന ഹിറ്റ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 2016 ഒക്ടോബര്‍ 21ന് ആണ്.

നന്ദം(anandham film) എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് വിശാഖ് നായര്‍ (Vishak Nair). പിന്നീട് നിരവധി സിനിമകളിൽ താരം തന്റെ സാന്നിധ്യം അറിയിച്ചു. താൻ വിവാഹിതനാകാൻ പോകുന്ന കാര്യം വൈശാഖ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ നടന്റെ വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. 

ജയപ്രിയ നായരാണ് വിശാഖിന്റെ വധു. ദര്‍ശന രാജേന്ദ്രനും അനാര്‍ക്കലി മരക്കാരും ഉള്‍പ്പെടെ ആരാധകരും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ ജയപ്രിയയെ പരിചയപ്പെടുത്തി സാമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. 'അതിയായ സന്തോഷത്തോടെയും ആവേശത്തോടെയും എന്റെ നവവധു പരിചയപ്പെടുത്തുന്നു, ജയപ്രിയ നായര്‍. ഞങ്ങള്‍ ഉടന്‍ തന്നെ വിവാഹിതരാകും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ ഉണ്ടാകണം', എന്നായിരുന്നു വിശാഖ് കുറിച്ചത്.

ആനന്ദം എന്ന ഹിറ്റ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത് 2016 ഒക്ടോബര്‍ 21ന് ആണ്. വിശാഖിന്റെ മാനറിസങ്ങള്‍ ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.  ചങ്ക്‍സ്, മാച്ച്‍ബോക്സ്, ചെമ്പരത്തിപ്പൂ, ലോനപ്പന്റെ മാമോദീസ്, കുട്ടിമാമ തുടങ്ങിയവയിലും വിശാഖ് നായര്‍ വേഷമിട്ടിട്ടുണ്ട്. വിശാഖ് നായരുടേതായി ചിരിയെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍