
മലയാളികള്‍ക്ക് ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് (Mridula Vijay). അടുത്തിടെയായിരുന്നു സീരിയല്‍ താരമായ യുവ കൃഷ്ണയുമായുള്ള (Yuva Krishna) താരത്തിന്റെ വിവാഹം. ഭാര്യ പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്.
ഇപ്പോഴിതാ യുവ കൃഷ്ണ പങ്കുവച്ച ഒരു മാജിക് വീഡിയോയും അതിന് മൃദുല നൽകിയ കമന്റുമാണ് വാർത്തകളിൽ നിറയ്ക്കുന്നത്. റിങ് വച്ചുള്ള കിടിലൻ മാജിക് വീഡിയോ പങ്കുവച്ച് ആരാധകരുടെ മനം കവരുകയാണ് യുവ. എന്നാൽ അതിന് രസകരമായ കമന്റുമായാണ് മൃദുല എത്തുന്നത്. 'മാജിക്ക് കാണിച്ച് എന്നെ വീഴ്ത്തി, ഇനി ബാക്കിയുള്ളവരെ കൂടി'- എന്നാണ് മൃദുല കമന്റ് ചെയ്തിരിക്കുന്നത്. എന്തൊക്കെയാണെങ്കിലും യുവയുടെ മാജിക്കിന് സഹതാരമായ എലീന പടിക്കലടക്കം നിരവധിപേർ കമന്റുകളുമായി എത്തുന്നുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. സഹോദരി പാര്‍വ്വതിയും പരമ്പരകളില്‍ വേഷമിട്ടിരുന്നെങ്കിലും വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറിനില്‍ക്കുകയാണ്. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. അഭിനയമല്ലാതെ മാജിക്കിലും മെന്റലിസത്തിലും ഒരു കൈ നോക്കുന്നുണ്ട് യുവ.