Bhavana: കിടിലൻ വർക്കൗട്ട് വീഡിയോയുമായി ഭാവന; മലയാള സിനിമയിലേക്ക് എന്നുവരുമെന്ന് ആരാധകർ

Web Desk   | Asianet News
Published : Nov 27, 2021, 07:11 PM ISTUpdated : Nov 27, 2021, 08:37 PM IST
Bhavana: കിടിലൻ വർക്കൗട്ട് വീഡിയോയുമായി ഭാവന; മലയാള സിനിമയിലേക്ക് എന്നുവരുമെന്ന് ആരാധകർ

Synopsis

പുത്തൻ വർക്കൗട്ട് വീഡിയോ പങ്കുവച്ച് ഭാവന.

സിനിമാസ്വാദകരുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന(Bhavana). മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ(movie) താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയ വഴി തന്റെ സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവയ്ക്കാറുണ്ട് ഭാവന. ഇപ്പോഴിതാ താരത്തിന്‍റെ പുതിയ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

തന്റെ വർക്ക്ഔട്ട് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. പ്രയാസമേറിയ വ്യാമങ്ങൾ അനായാസമായി ചെയ്യുന്ന താരത്തെ വീഡിയോയിൽ കാണാം. ‘നിങ്ങൾ ആഗ്രഹിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്നില്ല, നിങ്ങൾ കഠിനമായി പ്രയത്നിക്കുന്നത് നിങ്ങൾക്ക് ലഭിക്കും‘,എന്ന കുറിപ്പോടെയാണ് ഭാവന വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

വീഡിയോയോക്ക് താഴെ താരങ്ങൾ ഉൾപ്പടെയുള്ളവർ കമന്റുമായി എത്തിയിട്ടുണ്ട്. മലയാള സിനിമയിലേക്ക് ഇനി എന്ന് വരുമെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. 

നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം ’96’ എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഭജറംഗി 2, ശ്രീകൃഷ്‍ണ@ജിമെയില്‍ ഡോട് കോം എന്നിവയാണ് റിലീസ് കാത്തിരിക്കുന്ന ഭാവന ചിത്രങ്ങൾ. 

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക