'ഇത് പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നില്ല, ദൈവം തന്നു'; ചോദ്യങ്ങൾക്ക് മറുപടിയുമായി മാളവിക കൃഷ്ണദാസ്

Published : Jul 16, 2024, 10:22 PM IST
'ഇത് പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നില്ല, ദൈവം തന്നു'; ചോദ്യങ്ങൾക്ക് മറുപടിയുമായി മാളവിക കൃഷ്ണദാസ്

Synopsis

റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ മാളവിക, അതെ ഷോയിലെ തന്നെ മത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെ ആണ് വിവാഹം ചെയ്തത്.

സീരിയൽ താരമായും ഡാൻസ് താരമായും നായികാനായകൻ ഫെയിമായും ഒക്കെ പ്രേക്ഷകർക്ക് ഏറെ പരിചിത ആണ് മാളവിക കൃഷ്ണദാസ്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുവന്നിരുന്ന ഇന്ദുലേഖ പരമ്പരയിൽ ലീഡ് റോൾ കൈകാര്യം ചെയ്തും മാളവിക മിനി സ്‌ക്രീനിൽ സാന്നിധ്യം അറിയിച്ചിരുന്നു.

റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ മാളവിക, അതെ ഷോയിലെ തന്നെ മത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെ ആണ് വിവാഹം ചെയ്തത്. ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു എങ്കിലും അറേഞ്ച്ഡ് ലവ് മാര്യേജ് എന്ന് അതിനെ നിസ്സംശയം വിളിക്കാം. ഇപ്പോഴിതാ ജീവിതത്തിൽ പുത്തൻ സന്തോഷത്തെക്കുറിച്ച് ആണ് മാളവിക മനസ്സ് തുറക്കുന്നത്. താൻ അമ്മയാകാൻ പോകുന്നുവെന്നും തീർത്തും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് വന്ന അതിഥി ആണെന്നും മാളവിക പറയുന്നു.

ആദ്യം ഇത് പറയണ്ട എന്ന് വിചാരിച്ചതാണ്. എനിക്ക് ചെറിയ ഒരു പേടിയും ടെൻഷനും ഒക്കെ ഉള്ളതുകൊണ്ടാണ് പറയാതിരുന്നത്. പറയണ്ട എന്ന് ആദ്യം കരുതി. പേഴ്സണൽ തിങ് എന്ന നിലയിൽ പോകട്ടെ എന്ന് കരുതി. പക്ഷെ കുറേനാളായി കുറേക്കാലമായി ആളുകൾ ഇതേ ചോദ്യം തന്നെ ചോദിക്കുന്നു. ചിലർ ഫ്രസ്ട്രേറ്റഡ് ആയി ചോദ്യങ്ങൾ ചോദിക്കുന്നു. ചിലർ പരിഭവത്തോടെയും ചോദിക്കുന്നു. പിന്നെ എല്ലാം പറയാൻ വേണ്ടി ഞാൻ ഓക്കേ ആകണം. ബേബിയുടെ ആരോഗ്യം നോക്കണം. അതുകൊണ്ടാണ് പറയാതെ ഇരുന്നതും. എന്നാൽ ഈ വയറൊക്കെ വരുമ്പോൾ എല്ലാവർക്കും മനസിലാകുമല്ലോ. അപ്പോൾ കരുതി എന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടി ഇക്കാര്യം പറയാം എന്ന്.

'മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല രമേഷ് അണ്ണാച്ചി, ആസിഫിനോട് പറയാനുള്ളത്'; കുറിപ്പുമായി ശരത്

ഇനി നിങ്ങളുടെ പ്രാർത്ഥന ഒപ്പം തന്നെ വേണം. സത്യത്തിൽ ഇതൊരു പ്ലാൻഡ് പ്രെഗ്നൻസി ആയിരുന്നില്ല. ദൈവം തന്നു ഞങ്ങൾ സ്വീകരിക്കുന്നു എന്ന് മാത്രം. സത്യത്തിൽ നമ്മൾക്കും നല്ല സർപ്രൈസ് ആയി പോയി. അപ്രതീക്ഷിതമായി വന്ന ഒരു അതിഥി എന്ന് പറയാം. ഷോക്കും സർപ്രൈസും ഒക്കെ ആയിരുന്നു ആദ്യം അറിഞ്ഞപ്പോൾ. കാരണം നമ്മൾ ഒട്ടും പ്ലാൻഡ് ആയിരുന്നില്ലല്ലോ. പിന്നെ രണ്ടുദിവസം കൊണ്ട് എല്ലാം ഓക്കേ ആയി. ഞങ്ങൾ ഇപ്പോൾ കുഞ്ഞിനെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ റെഡി ആണെന്നും മാളവിക പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

അണ്ഡം ശീതീകരിച്ചിട്ടില്ല, ​ഗർഭകാലത്തിലൂടെ കടന്നുപോകാൻ താല്പര്യമില്ല; പാർവതി തിരുവോത്ത്
അയാളെന്‍റെ മാറിടത്തിൽ അടിച്ചിട്ട് ഓടി, 17-ാം വയസിലെ ദുരനുഭവം മനസിലാക്കാൻ 30 വർഷമെടുത്തു: പാർവതി തിരുവോത്ത്