ഇനി 'ജൂനിയർ സി' എന്ന വിളി വേണ്ട; മകന് പേരിട്ട് മേഘ്ന രാജ്, ഏറ്റെടുത്ത് ആരാധകരും

Web Desk   | Asianet News
Published : Sep 03, 2021, 03:07 PM ISTUpdated : Sep 03, 2021, 03:17 PM IST
ഇനി 'ജൂനിയർ സി' എന്ന വിളി വേണ്ട; മകന് പേരിട്ട് മേഘ്ന രാജ്, ഏറ്റെടുത്ത് ആരാധകരും

Synopsis

കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം.

സിനിമാ പ്രേമികള്‍ക്ക് ആഘാതമുണ്ടാക്കിയ വാര്‍ത്തയായിരുന്നു ചിരഞ്‍ജീവി സര്‍ജയുടെ അകാലവിയോഗം. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജയുടെ വിയോഗം. ഭർത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകയാണ് മേഘ്ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ സി എന്നായിരുന്നു ഇത്രയും നാൾ മകൻ അറിയപ്പെട്ടിരുന്നത്. ഇപ്പോഴിതാ  കുഞ്ഞിന് പേര് നൽകിയിരിക്കുകയാണ് മേഘ്ന. 

'റായൻ രാജ് സർജ്ജ' എന്നാണ് മേഘ്‌ന മകന് നൽകിയ പേര്. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ പേര് പ്രഖ്യാപിക്കും എന്ന് മേഘ്ന ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഒരു വീഡിയോയിലൂടെ ആണ് മകന്റെ പേര് മേഘ്ന വെളിപ്പെടുത്തിയത്. പിന്നാലെ പേരിന്റെ അർത്ഥമെന്താണെന്ന ചോദ്യവുമായി ആരാധകരും എത്തി. 

ലിറ്റിൽ പ്രിൻസ്, യുവരാജ, പറുദീസയുടെ കവാടം, എന്നിങ്ങനെ പോകുന്നു പേരിന്റെ അർത്ഥം പറഞ്ഞുള്ള കമന്റുകൾ. എന്താാലും പ്രിയ താര ദമ്പതികളുടെ മകന്റെ പേര് ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. 

കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം. ഭർത്താവിന്റെ വിയോഗത്തിലും മേഘ്ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. ഒക്ടോബർ 22 നാണ് മേഘ്ന ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്