'വിവാഹ ശേഷമുള്ള ആദ്യ യാത്ര'; വീഡിയോ പങ്കുവച്ച് മൃദ്വ

Web Desk   | Asianet News
Published : Aug 06, 2021, 01:31 PM IST
'വിവാഹ ശേഷമുള്ള ആദ്യ യാത്ര'; വീഡിയോ പങ്കുവച്ച് മൃദ്വ

Synopsis

മലയാളികൾക്ക് പ്രിയങ്കരരായ താരങ്ങളാണ് മൃദുല വിജയും യുവ കൃഷ്ണയും.  ടെലിവിഷനിൽ തിളങ്ങിനിൽക്കുന്ന ഇരുവരും മൃദ്വയായി ഒരുമിച്ച് ജീവിതം ആരംഭിച്ചത് അടുത്തിടെയാണ്.

ലയാളികൾക്ക് പ്രിയങ്കരരായ താരങ്ങളാലാണ് മൃദുല വിജയും യുവ കൃഷ്ണയും.  ടെലിവിഷനിൽ തിളങ്ങിനിൽക്കുന്ന ഇരുവരും മൃദ്വയായി ഒരുമിച്ച് ജീവിതം ആരംഭിച്ചത് അടുത്തിടെയാണ്. ഒരു മാസത്തോളാം നീണ്ട കാത്തിരിപ്പിനൊടുവിൽ വലിയ ആഘോഷങ്ങളില്ലാതെ ആയിരുന്നു ഇരുവരുടെയും വിവാഹം. 

വിവാഹ ശേഷം യാത്രകളൊന്നും ചെയ്യാൻ സാധിച്ചില്ലെന്ന് നേരത്തെ മൃദുലയും യുവയും പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞയുടൻ തന്നെ ഇരുവർക്കും ഷൂട്ടിങ് തിരക്കുകളിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. എറണാകുളത്തും തിരുവനന്തപുരത്തുമായി ഷൂട്ടിലായിരുന്ന ഇരുവരും.

എന്നാലിപ്പോഴിതാ ഒരുമിച്ച ശേഷമുള്ള ആദ്യ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. മൃദ്വ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് താരം വിശേഷം പങ്കുവച്ചിരിക്കുന്നത്. മൂന്നാറിൽ ഒരു സുഹൃത്തിനെ കണ്ട ശേഷം ഒരു റിസോർട്ടിലാണ് ഇരുവരുടെയും ഹണിമൂൺ ആഘോഷം. യുവയുടെ ഇൻസ്റ്റഗ്രാം ഫോളോവേഴ്സ് ഒരു ലക്ഷം പിന്നിട്ടതിന്റെ ആഘോഷവും റിസോർട്ടിൽ നടത്തി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'ചതി, ഞങ്ങളെ ഒതുക്കാനുള്ള പരിപാടിയാണല്ലേ'; ബേസിലിന്റെ ലുക്കിന് നസ്ലെന്റെ കമന്റ്, ഒരു മില്യൺ ലൈക്ക് !
ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ