'ഇത്തവണത്തെ പിറന്നാൾ അവൾ മറക്കില്ല'; കണ്മണിക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് മുക്ത

Published : Jul 26, 2024, 08:49 AM IST
'ഇത്തവണത്തെ പിറന്നാൾ അവൾ മറക്കില്ല'; കണ്മണിക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് മുക്ത

Synopsis

ഏതാനും ദിവസം മുന്‍പായിരുന്നു കണ്‍മണിയുടെ പിറന്നാള്‍. 

ടുത്തിടെയായിരുന്നു മുക്തയുടെ മകൾ കണ്‍മണി 8ാം പിറന്നാള്‍ ആഘോഷിച്ചത്. പ്രിയപ്പെട്ടവരെല്ലാം പിറന്നാള്‍ ദിനത്തില്‍ കണ്‍മണിക്ക് ആശംസ അറിയിച്ചിരുന്നു. പിറന്നാളാഘോഷത്തെക്കുറിച്ച് പറഞ്ഞുള്ള മുക്തയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. 

"ഇത്തവണത്തെ ബര്‍ത്ത് ഡേയ്ക്ക് പ്ലാന്‍ഡായിട്ട് ഒന്നും ചെയ്യുന്നില്ല. ഞങ്ങളുമായി പുറത്ത് പോവാന്‍ അവള്‍ക്ക് ഭയങ്കര ഇഷ്ടമാണ്. എവിടേക്കെങ്കിലും ഫാമിലിയായിട്ട് പോവാം അമ്മാ എന്ന് അവള്‍ കുറേയായി ചോദിക്കുന്നു. ഞങ്ങള്‍ പോവുന്ന കാര്യമൊന്നും പറഞ്ഞിട്ടില്ല. നാല് വര്‍ഷം മുന്‍പായിരുന്നു അവള്‍ക്ക് സൈക്കിള്‍ വാങ്ങിക്കൊടുത്തത്. അത് ഇപ്പോഴും ചവിട്ടുന്നുണ്ട്. കുറച്ചൂടെ വലുത് മേടിച്ച് തരുമോ പപ്പേയെന്ന് എപ്പോഴും ചോദിക്കാറുണ്ട്. സൈക്കിള്‍ മേടിക്കുന്ന കാര്യവും പറഞ്ഞിരുന്നില്ല", എന്നാണ് മുക്ത വീഡിയോയിൽ പറയുന്നത്. 

മദേഴ്‌സ് ഡേയ്ക്കും ഫാദേഴ്‌സ് ഡേയ്ക്കുമെല്ലാം അവള്‍ കഷ്ടപ്പെട്ട് കാര്‍ഡൊക്കെ കൊണ്ട് തരാറുണ്ട്. അതുകൊണ്ട് ചെറിയ രീതിയില്‍ വീടൊക്കെ ഡെക്കറേറ്റ് ചെയ്യുന്നുണ്ട്. ഇതെന്തായാലും കണ്‍മണിക്ക് സര്‍പ്രൈസാവും. ഇത്തവണ ഒന്നും ഇല്ലെന്നല്ലേ ഞങ്ങള്‍ പറഞ്ഞത്. താങ്ക് യൂ പറഞ്ഞ് സൈക്കിള്‍ കെട്ടിപ്പിടിക്കുകയായിരുന്നു കണ്‍മണി. കേക്ക് മുറിച്ച് കഴിഞ്ഞ് പതിവ് പോലെ മകളെ സ്‌കൂളില്‍ വിടുകയായിരുന്നു മുക്ത.

സ്‌കൂളില്‍ നിന്നും മകളെ പിക്ക് ചെയ്തതിന് ശേഷമായിരുന്നു റിസോര്‍ട്ടിലേക്ക് പോയത്. എവിടേക്കാണ് പോവുന്നതെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു കണ്‍മണി പറഞ്ഞത്. രണ്ട് ദിവസം ഇനി റിസോര്‍ട്ടിലാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. റിസോര്‍ട്ടില്‍ വെച്ചുള്ള കേക്ക് കട്ടിംഗിലും കണ്‍മണി തുള്ളിച്ചാടുകയായിരുന്നു. 

9 വർഷങ്ങൾക്ക് ശേഷം മിനിസ്ക്രീനിലേക്ക് അശ്വതി; ആശംസകളുമായി ആരാധകർ

"ഇവിടെന്തോ കല്യാണമുണ്ടെന്ന് തോന്നുന്നുവെന്നായിരുന്നു അവള്‍ നേരത്തെ എന്നോട് പറഞ്ഞത്. അവളുടെ പിറന്നാളാഘോഷത്തിന്റെ ഒരുക്കങ്ങളാണെന്ന് അവള്‍ക്കറിയില്ല. ഇത്തവണത്തെ ബര്‍ത്ത് ഡേ അവളെന്തായാലും മറക്കില്ലെ"ന്നുമായിരുന്നു മുക്ത പറഞ്ഞത്. ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച പിറന്നാളാഘോഷമാണ് ഇത്തവണത്തേതെന്നായിരുന്നു കണ്‍മണി പറഞ്ഞത്. അമ്മയോടും പപ്പയോടും ഒരുപാട് സ്‌നേഹമെന്നും കൺമണി പറയുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത