'അലമാരയിൽ പൈസ വച്ചാൽ കൂടില്ല, സ്വർണം നല്ല ഇൻവെസ്റ്റ്മെന്റെ'ന്ന് നവ്യ; 'ഉള്ളവർക്ക് നല്ലതെ'ന്ന് കമന്റുകൾ

Published : Jan 05, 2026, 03:11 PM IST
navya nair

Synopsis

ഇന്നത്തെ കാലത്തെ ഏറ്റവും മികച്ച നിക്ഷേപമാണ് സ്വർണ്ണമെന്ന് നടി നവ്യ നായർ. താനും സ്വർണ്ണത്തിൽ നിക്ഷേപിക്കാറുണ്ടെന്ന് അവർ വെളിപ്പെടുത്തി. നവ്യയുടെ പ്രസ്താവനയ്ക്ക് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 

ലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. നന്ദനം എന്ന സിനിമയിലെ ബാലമണിയായി മലയാളികളുടെ മനസിൽ ഇടംനേടിയ താരം ഇപ്പോഴും അഭിനയം തുടരുകയാണ്. അഭിനയത്തിന് പുറമെ നൃത്ത പരിപാടികളും ക്ലാസുമെല്ലാമായി തിരക്കിലാണ് താരം. ഇതിനിടെ നവ്യ നായർ സ്വർണത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റാണ് സ്വർണമെന്ന് പറഞ്ഞ നവ്യ, താനും അങ്ങനെ ചെയ്യാറുണ്ടെന്ന് വെളിപ്പെടുത്തി.

"ഇപ്പോൾ കല്യാണ രീതികളൊക്കെ ഒരുപാട് മാറി. പെൺകുട്ടികൾക്ക് അങ്ങനെ സ്വർണത്തോട് അധിക ഭ്രമങ്ങളൊന്നും തന്നെയില്ല. അതൊക്കെ വളരെ സന്തോഷം. പക്ഷേ ഇപ്പോളെനിക്ക് തോന്നുന്നത് ഏറ്റവും നല്ല ഇൻവെസ്റ്റമെന്റാണ് ​ഗോൾഡ്. എല്ലാ ആൾക്കാർക്കും ബിസിനസൊന്നും ചെയ്യാൻ പറ്റില്ല. അലമാരയിൽ പൈസ വച്ചാൽ കൂടത്തുമില്ല. ഇത് സ്വർണക്കടയുടെ ഉദ്ഘാടനത്തിന് വന്നത് കൊണ്ടു പറയുന്നതല്ല. പക്ഷേ അതിന് വരുമ്പോൾ പറയാവുന്നതാണല്ലോ. എനിക്ക് എപ്പോഴും തോന്നിയിട്ടുള്ള കാര്യവും ഞാൻ ഇൻവെസ്റ്റ് ചെയ്ത് വയ്ക്കുന്ന കാര്യവുമാണ് സ്വർണം", എന്നായിരുന്നു നവ്യ നായരുടെ വാക്കുകൾ.

അതേസമയം, നവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ വരുന്നുണ്ട്. ഉള്ളവർക്ക് സ്വർണം ഇൻവെസ്റ്റ്മെന്റ് കുമെന്നാണ് പ്രതികൂലിച്ചുകൊണ്ടുള്ള കമന്റുകൾ. പെൺമക്കളുടെ വിവാഹത്തിന് വേണ്ടി സ്വർണം വാങ്ങി, വർഷങ്ങളായിട്ടും അതിന്റെ ബാധ്യത തീരാത്ത ഒട്ടനവധി പേരുണ്ടെന്നും ഇവർ പറയുന്നു. നവ്യ പറഞ്ഞത് ശരിയാണെന്നും പൈസ ഉള്ളവർ സ്വർണ വാങ്ങിക്കാമെന്നുമാണ് മറ്റുചിലർ പറയുന്നത്. "നവ്യ പറഞ്ഞത് നെ​ഗറ്റീവായി ആരും എടുക്കേണ്ടതില്ല. കഴിയുന്നവർ വാങ്ങിയാൽ മതി. അവർ ആരേയും നിർബന്ധിച്ചിട്ടില്ല. പോസിറ്റീവായി എടുത്താൽ മതി", എന്നും കമന്റുകളുണ്ട്. ഈ വീഡിയോയ്ക്ക് താഴേ നവ്യയുടെ വിവാഹ ഫോട്ടോകൾ കമന്റായി ഇടുന്നവരും ധാരാളമാണ്.

PREV
Read more Articles on
click me!

Recommended Stories

30കൾ ആഘോഷമാക്കുന്ന പെണ്ണൊരുത്തി..; ശ്രീലങ്കയിൽ അടിച്ചുപൊളിച്ച് അഹാന
'ഞാൻ കരയണമായിരുന്നോ ?'; അലൻ ജോസിനെ കണ്ട് 'ആക്കി' ചിരിച്ച് അനുമോൾ, വൈറൽ വീഡിയോയ്ക്ക് മറുപടി