
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസിൽ ഇവരുടെ പ്രണയം തുടങ്ങിയ നാൾ മുതൽ രണ്ടു മക്കളുടെയും ജനനം ഉൾപ്പെടെ എല്ലാം ആരാധകരും ഒരുപോലെ ആഘോഷമാകുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ മൂത്തമകൾ നിലയുടെ മൂന്നാം ജന്മദിനം ആഘോഷിച്ചത്. പേളി, നില ബേബിയെ ഗർഭിണിയായ നാൾ മുതൽ നിലയുടെ വളർച്ചയുടെ ഓരോ ഘട്ടവും കൂടെ നിന്ന് കണ്ടവരാണ് മലയാളി പ്രേക്ഷകർ. ഇപ്പോഴിതാ നിലു ബേബിയെക്കുറിച്ച് പേളിയും ശ്രീനിഷും പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
"നിലു നീ ഈ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് നിന്നോട് പറയാനുള്ളത് നീയൊരു സൂപ്പർ വാവയായിരുന്നു. നിലു അടുത്തുണ്ടെങ്കിൽ നമ്മുടെ സ്ട്രെസ് ഒക്കെ നമ്മൾ മറക്കും. അവൾ കാരണം ഉണ്ടാകുന്ന സ്ട്രെസ്സ് മാത്രമേ ഉണ്ടാവുള്ളൂ പിന്നെ. മാക്സിമം നമ്മളെ ഹാപ്പി ആക്കി വയ്ക്കുന്ന ഒരു കൊച്ചാണ് അവൾ. അവൾ വളരെ പോസിറ്റീവ് ആണ്. അവൾ ശരിക്കും ശ്രീനിയെ പോലെയാണ്. അവളുടെ ക്യാരക്ടർ ശരിക്കും ശ്രീനിയെ പോലെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാ കാര്യത്തിലും കുറച്ച് കൺസേൺഡ് ആവുന്ന ആളാണ്. നമുക്കൊരു മൂഡ് ഓഫ് ഒക്കെ ഉണ്ടെങ്കിൽ വല്ലാതെ കൺസേൺഡ് ആവും. അതുപോലെയാണ് അവളും " പേളി മാണി പറയുന്നു.
"അവൾ ശരിക്കും പേളിയെ പോലെ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഫോട്ടോഷൂട്ടിൽ ഒക്കെ അവൾ ശരിക്കും പേളിയെ പോലെയാണ്. ഫോട്ടോ എടുത്ത് കഴിയുമ്പോൾ അത് കാണിക്കടാ എങ്ങനെയുണ്ട് അത് കിട്ടിയോടാ അതു കൊള്ളാമോടാ എന്നൊക്കെ ചോദിക്കും" എന്നാണ് ശ്രീനിഷ് പറയുന്നത്.
14 വർഷത്തെ ആവേശം; 'ആടുജീവിതം' ഗ്രാന്റ് റിലീസിന് ആശംസയുമായി സൂര്യ
"നിലു നിന്നെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു. നീ ഞങ്ങളുടെ കുഞ്ഞു മാലാഖയാണ്. ഞങ്ങളുടെ കുട്ടി എയ്ഞ്ചൽ ആണ് നീ. മാത്രമല്ല നീയെന്നും ഞങ്ങൾക്ക് നമ്പർ വൺ ആയിരിക്കും. ഇത് നിതാര കാണുന്നുണ്ടെങ്കിൽ വെറുതെയാണ് കേട്ടോ. ഈശ്വരാ ഞാനിതെങ്ങനെ ബാലൻസ് ചെയ്യും" എന്ന് പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ അവസാനിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..