
ഒരുപാടുകാലമായി മലയാളം മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി തിളങ്ങുന്ന താരമാണ് പ്രവീണ. നടിയും സഹനടിയുമായാണ് താരം അഭിനയത്തിലേക്ക് എത്തിയത്. സിനിമയില്‍ വന്നകാലത്ത് നല്ല സിനിമകള്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് മമ്മൂക്കയാണ് പറഞ്ഞുതന്നത് എന്നുപറഞ്ഞ പ്രവീണയുടെ അഭിമുഖം ഈയിടെ വൈറലായിരുന്നു. ഒരുപാട് മെഗാസീരിയലുകളുടെ ഭാഗമായ പ്രവീണ, മലയാളത്തിലും തമിഴിലും നിത്യസാനിദ്ധ്യമാണിപ്പോള്‍.
സാധാരണ സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത താരങ്ങള്‍ പോലും ലോക്ഡൗണ്‍ തുടങ്ങിയതില്‍പ്പിന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അതുപോലെതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമല്ലാത്ത പ്രവീണ കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. എന്റെ വീട്ടിലെത്തിയ കുഞ്ഞ് അതിഥി എന്നുപറഞ്ഞ് താരം പങ്കുവച്ചത്, ചെറിയൊരു മൂര്‍ഖന്‍ പാമ്പിനെ കയ്യിലെടുത്തുള്ള ചിത്രമാണ്. ഇതാദ്യമായാണ് ഇത്രയും ചെറിയൊരു പാമ്പിനെ കാണുന്നതെന്നാണ് പ്രവീണ പറയുന്നത്.
പാമ്പിനെ കയ്യിലെടുത്ത താരത്തിനെകണ്ട് ആരാധകര്‍ ഒന്നടക്കം അന്തംവിട്ടിരിക്കുകയാണ്. വാവാ സുരേഷിന്റെ പണി കളയുമോ എന്നാണ് ഒരുപാടാളുകള്‍ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. മികച്ച നടിക്കുള്ള കേരളാസർക്കാറിന്റെ പുരസ്‌ക്കാരങ്ങള്‍ രണ്ടുതവണ നേടിയ പ്രവീണ ഇപ്പോള്‍ സീരിയല്‍ മേഖലയിലാണ് സജീവമായുള്ളത്.