'കണ്ണനും യശോദയും'; സ്പെഷല്‍ ഫോട്ടോഷൂട്ടുമായി രശ്‍മി സോമൻ

Published : Aug 31, 2021, 08:38 PM IST
'കണ്ണനും യശോദയും'; സ്പെഷല്‍ ഫോട്ടോഷൂട്ടുമായി രശ്‍മി സോമൻ

Synopsis

ശ്രീകൃഷ്ണജയന്തി സ്പെഷൽ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് രശ്‍മി സോമന്‍

ടെലിവിഷന്‍ സീരിയലുകൾക്കൊപ്പം നിരവധി സിനിമകളിലും വേഷമിട്ട് മലയാളികൾക്ക് സുപരിചിതയായ താരമാണ് രശ്മി സോമന്‍. മിനി സ്‌ക്രീനില്‍ ഒരു കാലത്ത് തരംഗമായിരുന്ന താരം വര്‍ഷങ്ങള്‍ക്ക് ശേഷം 'അനുരാഗം' എന്ന പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ രശ്മിയുടെ പോസ്റ്റുകളൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ശ്രീകൃഷ്ണജയന്തി സ്പെഷൽ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

യശോദയുടെയും ബാലനായ കൃഷ്‍ണന്‍റെയും സ്നേഹമൂറുന്ന നിമിഷങ്ങൾ ഉൾക്കൊള്ളുന്ന തീമിലാണ് ഫോട്ടോഷൂട്ട്. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂൾ യുകെജി വിദ്യാർഥിനി ശ്രദ്ധയാണ് കൃഷ്ണ വേഷത്തിലെത്തിയത്. പ്രണവ് സുഭാഷാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. തൻവി മേക്കപ്പ് ആർട്ടിസ്ട്രിയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

രസകരമായ ഫോട്ടോഷൂട്ട് സീരീസ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോൾ. ചിത്രങ്ങൾക്കൊപ്പം രസകരമായ ചില വീഡിയോകളും താരം പങ്കുവയ്ക്കുന്നുണ്ട്.  നേരത്തെ അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി സീരിയലുകളിലൂടെ താരം തിളങ്ങിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്