ഇത് സരയു തന്നേയോ...?; മേക്കോവറില്‍ ഫോട്ടോഷൂട്ടുമായി താരം

Web Desk   | Asianet News
Published : Mar 21, 2020, 12:12 PM IST
ഇത് സരയു തന്നേയോ...?; മേക്കോവറില്‍ ഫോട്ടോഷൂട്ടുമായി താരം

Synopsis

കിടിലന്‍ മേക്കോവറില്‍ മലയാളത്തിന്റെ ഗ്രാമീണസുന്ദരി. ഏറ്റെടുത്ത് ആരാധകര്‍. 'ഇത് സരയു തന്നെയോ എന്നാണ് ആരാധകരുടെ സംശയം'.

ടെലിവിഷന്‍ സ്‌ക്രീനിന്റെ പ്രിയ നായികയാണ് സരയു മോഹന്‍. അതേസമയം തന്നെ മലയാള സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യാന്‍ താരത്തിന് സാധിച്ചു. ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. തുടർന്ന്  സഹനടി വേഷങ്ങളില്‍ നിരവധി ചിത്രങ്ങള്‍ ചെയ്യാന്‍ സരയുവിനായി. അവതാരക എന്ന നിലയില്‍ ശ്രദ്ധ നേടിയ സരയു എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനിയാണ്. കക്ഷി അമ്മിണിപിള്ള എന്ന ചിത്രത്തിലായിരുന്നു താരം അവസാനമായി വേഷമിട്ടത്.

ചലച്ചിത്ര മേഖലയില്‍ സഹ സംവിധായകനായ സനൽ ആണ് സരയുവിനെ വിവാഹം ചെയ്തത്.  ദാമ്പത്യജീവിത വിശേഷങ്ങളടക്കം എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍  സരയു പുറത്തുവിട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വമ്പൻ മേക്കോവറിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ താരം പങ്കുവച്ചിരിക്കുന്നത്. വിവാഹത്തിന് ശേഷം ഇത്രയും വലിയ മാറ്റമൊക്കെ ഉണ്ടാകുമോ എന്നാണ് ചില ആരാധകർ ചോദിക്കുന്നത്.

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക